ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വ്യാജ പ്രചാരണം
Monday, January 13, 2025 2:58 AM IST
ആലുവ: റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം. സൈബർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ഒന്നര വർഷം മുമ്പ് ഒരു കേസുമായി നടത്തിയ വാർത്താസമ്മേളനമാണു ചിലർ എഡിറ്റ് ചെയ്ത് അതിനു താഴെ വാസ്തവവിരുദ്ധമായ മെസേജും എഴുതിച്ചേര്‍ത്ത് ആധികാരികമെന്നപോലെ പ്രചരിപ്പിക്കുന്നത്.
ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.