ഫാ. റോണി രാജന് കണ്ടത്തിൽ തോമസ് കോറെപ്പിസ്ക്കോപ്പ അവാർഡ്
Monday, January 13, 2025 2:58 AM IST
തൃപ്പൂണിത്തുറ: യാക്കോബായ സഭയിലെ മികച്ച വൈദിക വിദ്യാർഥിക്ക് കണ്ടത്തിൽ തോമസ് കോറെപ്പിസ്ക്കോപ്പയുടെ സ്മരണാർഥം ഏർപ്പെടുത്തിയിട്ടുള്ള അവാർഡിന് ഫാ. റോണി രാജൻ അർഹനായി.
റിലീജിയസ് സ്റ്റഡീസിൽ ഒന്നാം റാങ്കും വെട്ടിക്കൽ എംഎസ്ഒടി സെമിനാരിയിൽനിന്നും വൈദിക പഠനത്തിൽ രണ്ടാം റാങ്കും കരസ്ഥമാക്കിയ ഫാ. റോണി രാജൻ മുളന്തുരുത്തി മാർത്തോമ്മൻ കത്തീഡ്രൽ ഇടവകാംഗവും ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ വലിയപള്ളി വികാരിയുമാണ്.
15ന് നടമേൽ മാർത്ത മറിയം യാക്കോബായ സുറിയാനി പള്ളിയിൽ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അവാർഡ് സമ്മാനിക്കും.