നെ​​​ടു​​​മ്പാ​​​ശേ​​രി: മ​​​നു​​​ഷ്യ​​​ബോം​​​ബെ​​​ന്നു പ​​റ​​ഞ്ഞ് ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​യ വി​​മാ​​ന​​യാ​​ത്ര​​ക്കാ​​ര​​ൻ പി​​ടി​​യി​​ൽ. കൊ​​ച്ചി രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​നി​​​ന്നു മും​​​ബൈ​​​യി​​​ലേ​​​ക്കു പോ​​​കാ​​​നെ​​​ത്തി​​​യ മ​​​ഹാ​​​രാ​​ഷ്‌​​ട്ര സ്വ​​​ദേ​​​ശി വി​​​ജ​​​യ് മ​​​ന്ദാ​​​യ​​​നാ​​​ണു പി​​ടി​​യി​​ലാ​​യ​​ത്.

ഇ​​​ന്ന​​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു 3.50ന് ​​​പു​​​റ​​​പ്പെ​​​ടാ​​​നൊ​​​രു​​​ങ്ങി​​​യ വി​​​മാ​​​ന​​​ത്തി​​​ലെ യാ​​​ത്ര​​​ക്കാ​​​ര​​​നാ​​​യി​​രു​​ന്ന പ്ര​​തി സു​​​ര​​​ക്ഷാ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കി​​​ടെ​​യാ​​ണു ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ​​​ത്. ഇ​​​തേ​​ത്തു​​​ട​​​ർ​​​ന്ന് മും​​​ബൈ​​​യ്ക്കു​​​ള്ള വി​​​സ്താ​​​ര വി​​​മാ​​​നം അ​​​ര മ​​​ണി​​​ക്കൂ​​​റി​​​ലേ​​​റെ വൈ​​കി.

സി​​ഐ​​എ​​​സ്എ​​​ഫ് ഇ​​​യാ​​​ളെ ബ​​​ലം പ്ര​​​യോ​​​ഗി​​​ച്ച് വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യനാ​​​ക്കി​​​യെ​​​ങ്കി​​​ലും ഒ​​​ന്നും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല.


പി​​​ന്നീ​​​ട് ഇ​​​യാ​​​ളെ നെ​​​ടു​​​മ്പാ​​​ശേ​​​രി പോ​​​ലീ​​​സി​​​നു കൈ​​​മാ​​​റി. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ബി​​ടി​​എ​​സി (ബോം​​​ബ് ത്രെ​​​റ്റ് അ​​​സ​​​സ്‌​​​മെ​​​ന്‍റ് ക​​​മ്മി​​​റ്റി) അ​​​ടി​​​യ​​​ന്ത​​ര യോ​​​ഗം ചേ​​​ർ​​​ന്നു സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്തു​​​ക​​​യും ഭീ​​​ഷ​​​ണി വ്യാ​​​ജ​​​മാ​​​ണെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ക​​യും ചെ​​​യ്തു.

വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​ അ​​​ര​​​മ​​​ണി​​​ക്കൂ​​​ർ വൈ​​​കി 4.19നാ​​​ണ് വി​​​മാ​​​നം പു​​​റ​​​പ്പെ​​​ട്ട​​​ത്.