ത​​​​​ല​​​​​ശേ​​​​​രി: ക​​​​​ണ്ണൂ​​​​​ര്‍ എ​​​​​ഡി​​​​​എം ന​​​​​വീ​​​​​ന്‍ ബാ​​​​​ബു ജീ​​​​​വ​​​​​നൊ​​​​​ടു​​​​​ക്കി​​​​​യ സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ പ്ര​​​​​തി​​​​​ചേ​​​​​ർ​​​​​ക്ക​​​​​പ്പെ​​​​​ട്ട ക​​​​​ണ്ണൂ​​​​​ർ ജി​​​​​ല്ലാ പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് മു​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റും സി​​​​​പി​​​​​എം ജി​​​​​ല്ലാ ക​​​​​മ്മി​​​​​റ്റി അം​​​​​ഗ​​​​​വു​​​​​മാ​​​​​യ പി.​​​​​പി. ദി​​​​​വ്യ ത​​​​​ല​​​​​ശേ​​​​​രി പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ൽ സെ​​​​​ഷ​​​​​ൻ​​​​​സ് കോ​​​​​ട​​​​​തി മു​​​​​മ്പാ​​​​​കെ ന​​​​​ൽ​​​​​കി​​​​​യ മു​​​​​ൻ​​​​​കൂ​​​​​ർ ജാ​​​​​മ്യാ​​​​​പേ​​​​​ക്ഷ കോ​​​​​ട​​​​​തി ഫ​​​​​യ​​​​​ലി​​​​​ൽ സ്വീ​​​​​ക​​​​​രി​​​​​ച്ചു.

മു​​​​​ൻ​​​​​കൂ​​​​​ർ ജാ​​​​​മ്യ​​​​​ഹ​​​​​ർ​​​​​ജി​​​​​യി​​​​​ലു​​​​​ള്ള വാ​​​​​ദം 24നു ​​​​​കേ​​​​​ൾ​​​​​ക്കും. ജ​​​​​ഡ്ജി നി​​​​​സാ​​​​​ർ അ​​​​​ഹ​​​​​മ്മ​​​​​ദ് മു​​​​​മ്പാ​​​​​കെ അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​ന്‍ കെ. ​​​​​വി​​​​​ശ്വ​​​​​ന്‍ മു​​​​​ഖേ​​​​​ന​​​​​യാ​​​​​യി​​​​​രു​​​​​ന്നു പി.​​​​​പി. ദി​​​​​വ്യ ക​​​​​ഴി​​​​​ഞ്ഞ വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച മു​​​​​ൻ​​​​​കൂ​​​​​ർ ജാ​​​​​മ്യ ഹ​​​​​ർ​​​​​ജി സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ച​​​​​ത്.


ഇ​​​​​തി​​​​​നി​​​​​ടെ, എ​​​​​ഡി​​​​​എം ന​​​​​വീ​​​​​ൻ ബാ​​​​​ബു​​​​​വി​​​​​ന്‍റെ ഭാ​​​​​ര്യ പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട താ​​​​​ഴം ക​​​​​രു​​​​​വ​​​​​ള്ളി​​​​​ൽ വീ​​​​​ട്ടി​​​​​ൽ മ​​​​​ഞ്ജു​​​​​ഷ കേ​​​​​സി​​​​​ൽ ക​​​​​ക്ഷി​​​​​ചേ​​​​​ർ​​​​​ന്നു. അ​​​​​ഡ്വ. പി.​​​​​എം. സ​​​​​ജി​​​​​ത​​​​​യാ​​​​​ണു മ​​​​​ഞ്ജു​​​​​ഷ​​​​യ്​​​​​ക്കു​​​​വേ​​​​​ണ്ടി കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ഹാ​​​​​ജ​​​​​രാ​​​​​യ​​​​​ത്.

പി.​​​​​പി. ദി​​​​​വ്യ​​​​​ക്കും മ​​​​​ഞ്ജു​​​​​ഷ​​​​​യ്ക്കും വേ​​​​​ണ്ടി കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ഹാ​​​​​ജ​​​​​രാ​​​​​കു​​​​​ന്ന​​​​​ത് സി​​​​​പി​​​​​എം അ​​​​​നു​​​​​ഭാ​​​​​വി​​​​​ക​​​​​ളാ​​​​​യ അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​രാ​​​​​ണെ​​​​​ന്ന സ​​​​വി​​​​ശേ​​​​ഷ​​​​​ത​​​​​യും ഈ ​​​​​കേ​​​​​സി​​​​​നു​​​​​ണ്ട്. ടി.​​​​​പി. ച​​​​​ന്ദ്ര​​​​​ശേ​​​​​ഖ​​​​​ര​​​​​ൻ വ​​​​​ധ​​​​​ക്കേ​​​​​സ് ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​ പ്ര​​​​​തി​​​​​ക​​​​​ൾ​​​​​ക്ക് ഹാ​​​​​ജ​​​​​രാ​​​​​യ​​​​​തു ദി​​​​​വ്യ​​​​​യു​​​​​ടെ അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​നാ​​​​​യ അ​​​​​ഡ്വ. കെ. ​​​​​വി​​​​​ശ്വ​​​​​നാ​​​​​യി​​​​​രു​​​​​ന്നു.