ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ അ​ഞ്ചാ​മ​ത് ആ​ര്‍ച്ച് ബി​ഷ​പ്പാ​യി നി​യ​മി​ത​നാ​യ മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണം 31ന് ​ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍ ന​ട​ക്കും. ശു​ശ്രൂ​ഷാ ച​ട​ങ്ങു​ക​ള്‍ക്കാ​യി മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍പ​ള്ളി അ​ങ്ക​ണ​ത്തി​ല്‍ വി​ശാ​ല​മാ​യ പ​ന്ത​ല്‍ പൂ​ര്‍ത്തി​യാ​യി വ​രു​ന്നു.

രാ​വി​ലെ ഒ​മ്പ​തി​ന് ആ​രം​ഭി​ക്കു​ന്ന സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ​യ്ക്ക് സീ​റോ​മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, പാ​ലാ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍മി​ക​രാ​യി​രി​ക്കും. തു​ട​ര്‍ന്ന് മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന്‍റെ മു​ഖ്യ​കാ​ര്‍മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന അ​ര്‍പ്പി​ക്കും.

11.45ന് ​നടക്കുന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ സ്ഥാ​ന​മൊ​ഴി​യു​ന്ന ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന് ന​ന്ദി​യും പു​തി​യ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന് ആ​ശം​സ​ക​ളും നേ​രും. സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ആ​ന്‍ഡ്രൂ​സ് താ​ഴ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.


കേ​ന്ദ്ര​മ​ന്ത്രി ജോ​ര്‍ജ് കു​ര്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ ജോ​ര്‍ജ് കോ​ച്ചേ​രി ദീ​പം തെ​ളി​​ക്കും. ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

തി​രു​വ​ന​ന്ത​പു​രം ആ​ര്‍ച്ച്ബി​ഷ​പ് ഡോ.​തോ​മ​സ് ജെ.​നെ​റ്റോ, മാ​വേ​ലി​ക്ക​ര ബി​ഷ​പ് ജോ​ഷ്വാ മാ​ര്‍ ഇ​ഗ്നാ​ത്തി​യോ​സ്, ബ​സേ​ലി​യോ​സ് മാ​ര്‍ത്തോ​മ്മാ മാ​ത്യൂ​സ് തൃതീ​യ​ന്‍ കാ​തോ​ലി​ക്കാ​ബാ​വ, തി​യോ​ഡേ​ഷ്യ​സ് മാ​ര്‍തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത തു​ട​ങ്ങി​യ​വ​ര്‍ സ​ന്ദേ​ശ​ങ്ങ​ള്‍ ന​ല്‍കും.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, മ​ന്ത്രി​മാ​രാ​യ റോ​ഷി അ​ഗ​സ്റ്റി​ന്‍, വി.​എ​ന്‍.​വാ​സ​വ​ന്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍പ്പി​ക്കും.

വ​ത്തി​ക്കാ​ന്‍ പ്ര​തി​ന​ിധി, യൂ​റോ​പ്യ​ന്‍ സ​ഭാ​പ്ര​തി​നി​ധി​ക​ള്‍ ഉ​ള്‍പ്പെ​ടെ അ​മ്പ​തി​ല്‍പ്പ​രം മെ​ത്രാ​ന്‍മാ​ര്‍, വി​വി​ധ മ​ത​സാ​മു​ദാ​യി​ക, രാ​ഷ്‌ട്രീയ നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ​ക​ളി​ലും സ​മ്മേ​ള​ന​ത്തി​ലും അ​തി​ഥി​ക​ളാ​കും.