തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​യ്ഡ​​​ഡ് വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ശ​​​മ്പ​​​ള ബി​​​ല്ലു​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ മാ​​​റു​​​ന്ന​​​തി​​​നാ​​​യി സ​​​ര്‍​ക്കാ​​​ര്‍ വ​​​ച്ച പു​​​തി​​​യ നി​​​ബ​​​ന്ധ​​​ന​​​ക​​​ള്‍ മാ​​​റ്റി.

ശ​​​മ്പ​​​ള ബി​​​ല്ലു​​​ക​​​ള്‍ സ​​​ര്‍​ക്കാ​​​ര്‍ ത​​​ല​​​ത്തി​​​ല്‍ പ​​​രി​​​ശോ​​​ധി​​​ച്ച് കൗ​​​ണ്ട​​​ര്‍ സൈ​​​ന്‍ ചെ​​​യ്ത ശേ​​​ഷ​​​മേ ബി​​​ല്‍ മാ​​​റാ​​​ന്‍ ക​​​ഴി​​​യൂ എ​​​ന്ന​​​താ​​​യി​​​രു​​​ന്നു പു​​​തി​​​യ വ്യ​​​വ​​​സ്ഥ. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് വ്യാ​​​പ​​​ക​​​മാ​​​യ പ​​​രാ​​​തി​​​ക​​​ള്‍ ഉ​​​യ​​​ര്‍​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് സ്‌​​​കൂ​​​ള്‍ മാ​​​നേ​​​ജ​​​ര്‍​മാ​​​ര്‍​ക്ക് നേ​​​രി​​​ട്ട് ബി​​​ല്ലു​​​ക​​​ള്‍ മാ​​​റാ​​​മെ​​​ന്ന പ​​​ഴ​​​യ വ്യ​​​വ​​​സ്ഥ അം​​​ഗീ​​​ക​​​രി​​​ച്ചു കൊ​​​ണ്ട് സ​​​ര്‍​ക്കാ​​​ര്‍ പു​​​തി​​​യ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.


എ​​​യ്ഡ​​​ഡ് സ്ഥാ​​​പ​​​ന മേ​​​ധാ​​​വി​​​മാ​​​ര്‍​ക്ക് ശ​​​മ്പ​​​ള ബി​​​ല്‍ നേ​​​രി​​​ട്ട് മാ​​​റാ​​​വു​​​ന്ന വ്യ​​​വ​​​സ്ഥ​​​യാ​​​ണ് നേ​​​ര​​​ത്തേ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ല്‍ ഇ​​​ത് മാ​​​റ്റി സ​​​ര്‍​ക്കാ​​​ര്‍ ത​​​ല​​​ത്തി​​​ലു​​​ള്ള അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ മാ​​​ത്ര​​​മേ ബി​​​ല്‍ മാ​​​റാ​​​ന്‍ ക​​​ഴി​​​യൂ എ​​​ന്ന വ്യ​​​വ​​​സ്ഥ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി ക​​​ഴി​​​ഞ്ഞ മാ​​​സം ധ​​​ന​​​വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യി​​​രു​​​ന്നു. ഈ ​​​ഉ​​​ത്ത​​​ര​​​വ് മ​​​ര​​​വി​​​പ്പി​​​ച്ചു കൊ​​​ണ്ടു​​​ള്ള പു​​​തി​​​യ ഉ​​​ത്ത​​​ര​​​വാ​​​ണ് ഇ​​​പ്പോ​​​ള്‍ സ​​​ര്‍​ക്കാ​​​ര്‍ പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.