പ​​​​ത്ത​​​​നം​​​​തി​​​​ട്ട: പ​​​​രി​​​​ശു​​​​ദ്ധ പ​​​​രു​​​​മ​​​​ല തി​​​​രു​​​​മേ​​​​നി​​​​യു​​​​ടെ 126 -ാമ​​​​ത് ഓ​​​​ർ​​​​മ​​​​പ്പെ​​​​രു​​​​ന്നാ​​​​ൾ 26ന് ​​​​കൊ​​​​ടി​​​​യേ​​​​റും. ന​​​​വം​​​​ബ​​​​ർ ഒ​​​​ന്ന്, ര​​​​ണ്ട് തീ​​​​യ​​​​തി​​​​ക​​​​ളി​​​​ലാ​​​​ണ് പ്ര​​​​ധാ​​​​ന പെ​​​രു​​​ന്നാ​​​ൾ.

26​​​ന് ​രാ​​​​വി​​​​ലെ 7.30ന് ​​​​കു​​​​ർ​​​​ബാ​​​​ന​​​​യ്ക്ക് അ​​​​ല​​​​ക്സി​​​​യോ​​​​സ് മാ​​​​ർ യൗ​​​​സേ​​​​ബി​​​​യോ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ക്കും. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ര​​​​ണ്ടി​​​​ന് ബ​​​​സേ​​​​ലി​​​​യോ​​​​സ് മാ​​​​ർ​​​​ത്തോ​​​​മ്മ മാ​​​​ത്യൂ​​​​സ് തൃ​​​​തീ​​​​യ​​​​ൻ കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വ പെ​​​​രു​​​​ന്നാ​​​​ൾ കൊ​​​​ടി​​​​യേ​​​​റ്റ് നി​​​​ർ​​​​വ​​​​ഹി​​​​ക്കും.

തു​​​​ട​​​​ർ​​​​ന്ന് തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​വാ​​​​രം കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. തു​​​​ട​​​​ർ​​​​ന്നു​​​​ള്ള ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ രാ​​​​വി​​​​ലെ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യും വി​​​​വി​​​​ധ സ​​​​മ്മേ​​​​ള​​​​ന​​​​ങ്ങ​​​​ളും വൈ​​​​കു​​​​ന്നേ​​​​രം സു​​​​വി​​​​ശേ​​​​ഷ പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ളും ഉ​​​​ണ്ടാ​​​​കും.


ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​ന് ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് മൂ​​​​ന്നി​​​​ന് തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​വാ​​​​രാ​​​​ഘോ​​​​ഷ സ​​​​മാ​​​​പ​​​​ന സ​​​​മ്മേ​​​​ള​​​​നം കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത നി​​​​യു​​​​ക്ത ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും.

വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റി​​​​ന് പെ​​​​രു​​​​ന്നാ​​​​ൾ സ​​​​ന്ധ്യാ​​​​ന​​​​മ​​​​സ്കാ​​​​രം, പ്ര​​​​സം​​​​ഗം. എ​​​​ട്ടി​​​​ന് ശ്ലൈ​​​​ഹി​​​​ക വാ​​​​ഴ്‌വ്, ​​​​റാ​​​​സ.​​​ ര​​​​ണ്ടി​​​​നു പു​​​​ല​​​​ർ​​​​ച്ചെ മൂ​​​​ന്നി​​​​ന് പ​​​​ള്ളി​​​​യി​​​​ലും 6.30ന് ​​​​ചാ​​​​പ്പ​​​​ലി​​​​ലും വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന. എ​​​​ട്ടി​​​​ന് കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വ​​​​യു​​​​ടെ പ്ര​​​​ധാ​​​​ന കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ പ​​​​ള്ളി​​​​യി​​​​ൽ വി​​​​ശു​​​​ദ്ധ മൂ​​​​ന്നി​​​​ന്മേ​​​​ൽ കു​​​​ർ​​​​ബാ​​​​ന.