ക​​​ണ്ണൂ​​​ർ: വി​​​ദ്യാ​​​ഭ്യാ​​​സ വാ​​​യ്പ​​​യി​​​ൽ തി​​​രി​​​ച്ച​​​ട​​​വ് മു​​​ട​​​ങ്ങി​​​യ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് കാ​​​ർ​​​ഷി​​​ക വാ​​യ്പ​​യി​​ൽ ബാ​​​ങ്കു​​​ക​​​ളു​​​ടെ കു​​​രു​​​ക്ക്. വി​​​ദ്യാ​​​ഭ്യാ​​​സ വാ​​​യ്പ എ​​​ടു​​​ത്തി​​​ട്ട് തി​​​രി​​​ച്ച​​​ട​​​യ്ക്കാ​​​ത്ത​​​വ​​​ർ​​​ക്കാ​​​ണ് ചി​​​ല ബാ​​​ങ്കു​​​ക​​​ൾ കാ​​​ർ​​​ഷി​​​ക വാ​​​യ്പ​​​ക​​​ൾ ന​​​ല്കേ​​​ണ്ടെ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ബാ​​​ങ്കു​​​ക​​​ളി​​​ൽ​​​നി​​​ന്നു കാ​​​ർ​​​ഷി​​​ക വാ​​​യ്പ​​​ക​​​ൾ എ​​​ടു​​​ത്താ​​ണു ക​​​ർ​​​ഷ​​​ക​​​രി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും കൃ​​​ഷി ചെ​​​യ്യു​​​ന്ന​​​ത്.

വ​​​ർ​​​ഷം തോ​​​റും കാ​​​ർ​​​ഷി​​​ക വാ​​​യ്പ​​​ക​​​ൾ ക​​​ർ​​​ഷ​​​ക​​​ർ കൃ​​​ത്യ​​​മാ​​​യി പു​​​തു​​​ക്കു​​​ക​​​യും അ​​​ല്ലെ​​​ങ്കി​​​ൽ വാ​​​യ്പ​​​യി​​​ൽ കു​​​റ​​​ച്ച് തി​​​രി​​​ച്ച​​​ട​​​ച്ച് പൈ​​​സ കൂ​​​ട്ടി​​​യെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, വി​​​ദ്യാ​​​ഭ്യാ​​​സ വാ​​​യ്പ​​​യി​​​ൽ കു​​​ടി​​​ശി​​​ക വ​​​രു​​​ത്തി​​​യ​​​വ​​​ർ​​​ക്ക് ഇ​​​പ്പോ​​​ൾ ഇ​​​ത് നി​​​ഷേ​​​ധി​​​ക്കു​​​ക​​​യാ​​​ണ്.

നി​​​ല​​​വി​​​ൽ, കാ​​​ർ​​​ഷി​​​ക വാ​​​യ്പ എ​​​ടു​​​ത്തു​​​വ​​​രു​​​ടെ​​​യും പു​​​തു​​​ക്കി​​​യ​​​വ​​​രു​​​ടെ​​​യും വാ​​​യ്പ​​​ക​​​ൾ കി​​​ട്ടാ​​​ക്ക​​​ട​​​മാ​​​യി ചി​​​ല ബാ​​​ങ്കു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. കി​​​ട്ടാ​​​ക്ക​​​ട​​​മാ​​​യ​​​തോ​​​ടെ ബാ​​​ങ്കു​​​ക​​​ൾ ജ​​​പ്തി ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്ക് നീ​​​ങ്ങും. ഇ​​​തി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക​​​ണ​​​മെ​​​ങ്കി​​​ൽ വാ​​​യ്പ​​​യാ​​​യി എ​​​ടു​​​ത്ത മു​​​ഴു​​​വ​​​ൻ തു​​​ക​​​യും ഒ​​​റ്റ​​​ത്ത​​​വ​​​ണ​​​യാ​​​യി തി​​​രി​​​ച്ച​​​ട​​​യ്ക്ക​​​ണം.


തു​​​ക തി​​​രി​​​ച്ച​​​ട​​​ച്ചാ​​​ലും വി​​​ദ്യാ​​​ഭ്യാ​​​സ വാ​​​യ്പ​​​യു​​​ടെ കു​​​ടി​​​ശി​​​ക​​​യു​​​ള്ളി​​​ട​​​ത്തോ​​​ളം കാ​​​ലം ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ബാ​​​ങ്കു​​​ക​​​ളി​​​ൽ​​​നി​​​ന്നും കാ​​​ർ​​​ഷി​​​ക വാ​​​യ്പ അ​​​നു​​​വ​​​ദി​​​ക്കു​​​ന്നി​​​ല്ല. ഒ​​​രു ബാ​​​ങ്കി​​​ലാ​​​ണ് കു​​​ടി​​​ശി​​​ക​​​യെ​​​ങ്കി​​​ലും മ​​​റ്റു ബാ​​​ങ്കു​​​ക​​​ളി​​​ൽ​​​നി​​​ന്നു വാ​​​യ്പ കി​​​ട്ടി​​​ല്ല. ഇ​​​തോ​​​ടെ, കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യി​​​ലെ തു​​​ട​​​ർ​​​പ്ര​​​വൃ​​​ത്തി​​​ക​​​ൾ സ്തം​​​ഭി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.