കൊ​​​​ച്ചി: മാ​​​​റി​​​​യ സാ​​​​മൂ​​​​ഹ്യ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ല്‍ പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടി​​​​യ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ല്‍ സാ​​​​മൂ​​​​ഹ്യ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍​ക്ക് സാ​​​​മൂ​​​​ഹ്യ ശ​​​​ക്തീ​​​​ക​​​​ര​​​​ണ മേ​​​​ഖ​​​​ല​​​​യി​​​​ല്‍ വ​​​​ലി​​​​യ പ​​​​ങ്കു​​​​ണ്ടെ​​​​ന്ന് മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ്.

കേ​​​​ര​​​​ള അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ഓ​​​​ഫ് പ്ര​​​​ഫ​​​​ഷ​​​​ണ​​​​ല്‍ സോ​​​​ഷ്യ​​​​ല്‍ വ​​​​ര്‍​ക്കേ​​​​ഴ്സ് (കാപ്സ്) തൃ​​​​ക്കാ​​​​ക്ക​​​​ര ഭാ​​​​ര​​​​ത് മാ​​​​താ കോ​​​​ള​​​​ജി​​​​ല്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ഒ​​​​മ്പ​​​​താ​​​​മ​​​​ത് കേ​​​​ര​​​​ള സോ​​​​ഷ്യ​​​​ല്‍ വ​​​​ര്‍​ക്ക് കോ​​​​ണ്‍​ഗ്ര​​​​സ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​ന്ത്രി.

ക്യാ​​​​പ്‌​​​​സ് സം​​​​സ്ഥാ​​​​ന വ​​​​ര്‍​ക്കിം​​​​ഗ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ.​​​​ എം.​​​​പി. ആ​​​ന്‍റ​​​​ണി, സെ​​​​ക്ര​​​​ട്ട​​​​റി പ്ര​​​​ഫ. സേ​​​​വ്യ​​​​ര്‍​കു​​​​ട്ടി ഫ്രാ​​​​ന്‍​സി​​​​സ്, ലി​​​​ഡ ജേ​​​​ക്ക​​​​ബ്, സം​​​​സ്ഥാ​​​​ന പ്രൊ​​​​ഡ​​​​ക്ടി​​​​വി​​​​റ്റി കൗ​​​​ണ്‍​സി​​​​ല്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ഡോ. ​​​​ജോ​​​​ര്‍​ജ് സ്ലീ​​​​ബ, ഭാ​​​​ര​​​​ത് മാ​​​​താ കോ​​​​ള​​​​ജ് സോ​​​​ഷ്യ​​​​ല്‍ വ​​​​ര്‍​ക്ക് വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി ഡോ.​​​​ എ​​​​ല്‍​സാ മേ​​​​രി ജേ​​​​ക്ക​​​​ബ്, സി​​​​ബി ജോ​​​​സ​​​​ഫ്, ഡോ. ​​​​കെ. ആ​​​​ര്‍. അ​​​​നീ​​​​ഷ്, ഡോ. ​​​​ഷീ​​​​ന രാ​​​​ജ​​​​ന്‍ ഫി​​​​ലി​​​​പ്പ് എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

കേ​​​​ര​​​​ള​​​​ത്തി​​​​ന​​​​ക​​​​ത്തും പു​​​​റ​​​​ത്തു​​​​മു​​​​ള്ള സോ​​​​ഷ്യ​​​​ല്‍ വ​​​​ര്‍​ക്ക് പ്രാ​​​​ക്‌ടീഷ​​​​ണ​​​​ര്‍​മാ​​​​രും വി​​​​ദ്യാ​​​​ര്‍​ഥി പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു. സം​​​​സ്ഥാ​​​​ന സോ​​​​ഷ്യ​​​​ല്‍ വ​​​​ര്‍​ക്ക് കൗ​​​​ണ്‍​സി​​​​ല്‍ രൂ​​​​പീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് സോ​​​​ഷ്യ​​​​ല്‍ വ​​​​ര്‍​ക്ക് കോ​​​​ണ്‍​ഗ്ര​​​​സ് സ​​​​ര്‍​ക്കാ​​​​രി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലെ വി​​​​വി​​​​ധ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് വി​​​​വി​​​​ധ സെ​​​​ഷ​​​​നു​​​​ക​​​​ള്‍ ന​​​​ട​​​​ന്നു.


ഫാ. ​​​​ജോ​​​​സ് അ​​​​ല​​​​ക്സി​​​​ന് ഗു​​​​രു​​​​ശ്രേ​​​​ഷ്ഠ പു​​​​ര​​​​സ്കാ​​​​രം

കേ​​​​ര​​​​ള അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ഓ​​​​ഫ് പ്ര​​​​ഫ​​​​ഷ​​​​ണ​​​​ല്‍ സോ​​​​ഷ്യ​​​​ല്‍ വ​​​​ര്‍​ക്കേ​​​​ഴ്സി​​​​ന്‍റെ (കാ​​​​പ്സ്) പ്ര​​​​ഥ​​​​മ സം​​​​സ്ഥാ​​​​ന സോ​​​​ഷ്യ​​​​ല്‍ വ​​​​ര്‍​ക്ക് അ​​​​വാ​​​​ര്‍​ഡി​​​​ന് ആ​​​​റു പേ​​​​ര്‍ അ​​​​ര്‍​ഹ​​​​രാ​​​​യി. സോ​​​​ഷ്യ​​​​ല്‍ വ​​​​ര്‍​ക്ക് അ​​​​ധ്യാ​​​​പ​​​​ന മേ​​​​ഖ​​​​ല​​​​യി​​​​ലെ നി​​​​ര്‍​ണാ​​​​യ​​​​ക ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ള്‍​ക്കു​​​​ള്ള ഗു​​​​രു​​​​ശ്രേ​​​​ഷ്ഠ പു​​​​ര​​​​സ്‌​​​​കാ​​​​രം രാ​​​​ജ​​​​ഗി​​​​രി സോ​​​​ഷ്യ​​​​ല്‍ സ​​​​യ​​​​ന്‍​സ് കോ​​​​ള​​​​ജി​​​​നെ​​​​യും മ​​​​റ്റു വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ​​​​യും ന​​​​യി​​​​ച്ച സി​​​​എം​​​​ഐ സ​​​​ന്യാ​​​​സ സ​​​​മൂ​​​​ഹാം​​​​ഗം ഫാ. ​​​​ജോ​​​​സ് അ​​​​ല​​​​ക്സ് ഏ​​​​റ്റു​​​​വാ​​​​ങ്ങി.

റെ​​​​നി ജേ​​​​ക്ക​​​​ബ്, അ​​​​ഡ്വ. ഒ.​​​​പി. ഏ​​​​ബ്ര​​​​ഹാം (ക​​​​ര്‍​മ​​​​ശ്രേ​​​​ഷ്ഠ), ഡോ. ​​​​ജോ​​​​ബി ബാ​​​​ബു , വൃ​​​​ന്ദാ ദാ​​​​സ്, ശ്രീ​​​​രാ​​​​ഗ് കു​​​​റു​​​​വാ​​​​ട്ട് (യു​​​​വ​​​​ശ്രേ​​​​ഷ്ഠ) എ​​​​ന്നി​​​​വ​​​​രാ​​​​ണ് മ​​​​റ്റു പു​​​​ര​​​​സ്‌​​​​കാ​​​​ര ജേ​​​​താ​​​​ക്ക​​​​ള്‍. പു​​​​ര​​​​സ്കാ​​​​ര​​​​ജേ​​​​താ​​​​ക്ക​​​​ൾ​​​​ക്ക് 10000 രൂ​​​​പ കാ​​​​ഷ് അ​​​​വാ​​​​ര്‍​ഡും ഫ​​​​ല​​​​ക​​​​ങ്ങ​​​​ളും മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ് വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു.