നഴ്സിംഗ് കോളജ് പ്രവേശനം: വ്യാജ വിജ്ഞാപനം പ്രചരിക്കുന്നെന്നു രജിസ്ട്രാർ
Wednesday, October 16, 2024 12:22 AM IST
തൃശൂർ: കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയുടെ പേരില്‍, നഴ്സിംഗ് കോളജുകളുടെ പ്രവേശനപ്രക്രിയയില്‍ എന്‍ആര്‍ഐ മാനേജ്മെന്റ് പ്രവേശനത്തിനുള്ള അവസാന തീയതി ഹൈക്കോടതിനിര്‍ദേശപ്രകാരം മാറ്റിയതായുള്ള വിജ്ഞാപനം വ്യാജമായി പ്രചരിക്കുന്നതായി രജിസ്ട്രാര്‍ അറിയിച്ചു.
പ്രവേശനപ്രക്രിയ പൂര്‍ത്തീകരിക്കുന്നതിന്റെ അന്തിമതീയതി വ്യക്തമാക്കുന്നതല്ലാതെ ഒരു കോളജിലെയും പ്രവേശനപ്രക്രിയയെക്കുറിച്ചുള്ള വിജ്ഞാപനങ്ങള്‍ സര്‍വകലാശാല പുറപ്പെടുവിച്ചിട്ടില്ല. വ്യാജ വിജ്ഞാപനത്തെക്കുറിച്ചുള്ള അന്വേഷണത്തിനും തുടര്‍നടപടികള്‍ക്കും സര്‍വകലാശാല സൈബര്‍ സെക്യൂരിറ്റി സെല്ലില്‍ പരാതി രജിസ്റ്റര്‍ ചെയ്തതായും രജിസ്ട്രാര്‍ അറിയിച്ചു.