അയ്യങ്കാളിയുടെ ജീവചരിത്രം സിനിമയാകുന്നു
Saturday, December 21, 2024 12:47 AM IST
കൊച്ചി: മഹാത്മ അയ്യങ്കാളിയുടെ ജീവചരിത്രം സിനിമയാകുന്നു. ‘കതിരവന്‍’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ പ്രീമിയസ് അമേരിക്കന്‍ ഗ്ലോബല്‍ അച്ചീവ്മെന്റ് അവാര്‍ഡ് ജേതാവായ അരുണ്‍ രാജാണ്.
ചിത്രത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായും ജനുവരിയില്‍ ഷൂട്ടിംഗ് ആരംഭിക്കുമെന്നും അരുണ്‍രാജ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജഗതമ്പി കൃഷ്ണ നിര്‍മാണം ചെയ്യുന്ന ചിത്രം താര പ്രൊഡക്ഷന്‍സാണു തിയറ്ററില്‍ എത്തിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം പ്രദീപ് കെ. താമരക്കുളം.