മുനമ്പം ജനതയ്ക്കായി മനുഷ്യച്ചങ്ങല
Saturday, December 21, 2024 2:28 AM IST
കൊച്ചി: മുനമ്പം ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വരാപ്പുഴ അതിരൂപതയുടെയും കോട്ടപ്പുറം രൂപതയുടെയും സംയുക്താഭിമുഖ്യത്തില്‍ ജനുവരി അഞ്ചിന് വൈകുന്നേരം നാലിന് ഫോര്‍ട്ട് വൈപ്പിന്‍ മുതല്‍ മുനമ്പം വരെ മനുഷ്യച്ചങ്ങല തീർക്കുമെന്ന് ബിസിസി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന് ഫാ.പോള്‍ തുണ്ടിയില്‍, ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ ഒളിപ്പറമ്പില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വൈപ്പിന്കരയിലെ എല്ലാ ദേവാലയങ്ങളില്‍നിന്നുമായി 25,000 വിശ്വാസികള്‍ 27 കിലോമീറ്റര്‍ വരുന്ന മനുഷ്യച്ചങ്ങലയുടെ കണ്ണികളാകും.
വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍, കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ എന്നിവരും മനുഷ്യച്ചങ്ങലയിലെ കണ്ണികളാകും. വികാരിമാര്‍, അല്മായ സംഘടനാ നേതാക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കും.