പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നു ഹര്‍ജി
Saturday, December 21, 2024 2:28 AM IST
കൊച്ചി: വയനാട് ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സ്ഥാനാര്‍ഥിയുടെ ഹര്‍ജി.
സ്ഥാനാര്‍ഥിയുടെയും ബന്ധുക്കളുടെയും സ്വത്തുവിവരം മറച്ചുവച്ചാണ് നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിക്കേണ്ട ആസ്തി വിവരങ്ങളടങ്ങുന്ന സത്യവാങ്മൂലം നല്കിയതെന്നാരോപിച്ചാണു ബിജെപി സ്ഥാനാർഥിയായിരുന്ന നവ്യ ഹരിദാസ് ഹര്‍ജി നല്‍കിയിരിക്കുന്നത്.