ഡോ. കെ. ജയകുമാറിനു സംസ്ഥാന പിടിഎ ഗുരുശ്രേഷ്ഠ പുരസ്കാരം
Saturday, December 21, 2024 12:47 AM IST
തൃശൂർ: സംസ്ഥാന പാരന്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ ഗുരുശ്രേഷ്ഠ പുരസ്കാരം ഡോ. കെ. ജയകുമാറിനു സമർപ്പിക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ചിത്രൻ നമ്പൂതിരിപ്പാട് സ്മാരക കീർത്തിശ്രേഷ്ഠ പുരസ്കാരം എഡിജിപി പി. വിജയനും വിദ്യാശ്രേഷ്ഠ പുരസ്കാരം ഗവ. കോളജ് പ്രിൻസിപ്പൽ ഡോ. പി.എസ്. മനോജിനും സമ്മാനിക്കും. ഡോ. ജോർജ് മേനാച്ചേരി, ഡോ. വി.കെ. ഗോപിനാഥൻ, ഫാ. ഡേവിസ് ചിറമ്മൽ, വി.പി. ഉണ്ണികൃഷ്ണൻ, നവാസ് പടുവിങ്ങൽ എന്നിവക്കു കർമശ്രേഷ്ഠ പുരസ്കാരം നല്കും.
മികച്ച പിടിഎകൾക്കുള്ള പുരസ്കാരം കൊടുങ്ങല്ലൂർ കെകെടിഎം ഗവ. ഗേൾസ് എച്ച്എസ്എസ്, പുതുക്കാട് സെന്റ് ആന്റണീസ് ഗവ. എച്ച്എസ്എസ്, മലപ്പുറം അരീക്കോട് ഗവ. ഹൈസ്കൂൾ വെറ്റിലപ്പാറ, മതിലകം സെന്റ് ജോസഫ്സ് എച്ച്എസ്എസ്, വെണ്ടോർ സെന്റ് മേരീസ് യുപി സ്കൂൾ, കൊല്ലം പന്മന ഗവ. എൽപി സ്കൂൾ, എടത്തനാട്ടുകര എഎംഎൽപി സ്കൂൾ എന്നിവർക്കു നല്കും.
നാളെ രാവിലെ 9.30ന് സാഹിത്യ അക്കാദമി ഹാളിൽ രാവിലെ 9.30 നു നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. രാജൻ ഗുരുശ്രേഷ്ഠ പുരസ്കാരം സമ്മാനിക്കും.