ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കേരള റാങ്കിംഗ് 2024 പ്രഖ്യാപിച്ചു
Saturday, December 21, 2024 12:47 AM IST
തൃശൂർ: എൻഐആർഎഫ് മാതൃകയില്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അക്കാദമികമികവിന്റെ അടിസ്ഥാനത്തില്‍ റാങ്കിംഗ് നൽകുന്ന കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (കെഐആര്‍എഫ്) സംവിധാനത്തിലെ പ്രഥമ റാങ്കുകൾ കേരള റാങ്കിംഗ് 2024 മന്ത്രി ഡോ. ആർ. ബിന്ദു പ്രഖ്യാപിച്ചു.
സര്‍വകലാശാലകൾ: കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഒന്നാംസ്ഥാനം നേടി. കേരള സർവകലാശാല, മഹാത്മാഗാന്ധി സർവകലാശാല, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി, കാലിക്കട്ട് സർവകലാശാല, കണ്ണൂർ സർവകലാശാല, കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്, ശ്രീ ശങ്കരാചാര്യ സംസ്കൃതസർവകലാശാല കാലടി, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് എന്നിവർ യഥാക്രമം തുടർന്നുള്ള പത്തു റാങ്കുകളിൽ ഉൾപ്പെട്ടു.
ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ്: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, എറണാകുളം രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ്, എറണാകുളം സെന്റ് തെരേസാസ് കോളജ്, കോഴിക്കോട് സെന്റ് ജോസഫ് കോളജ്, കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജ്, ചങ്ങനാശേരി സെന്റ് ബെർക്കുമാൻസ് കോളജ്, തൃശൂർ വിമല കോളജ്, ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്, കോതമംഗലം മാർ അത്തനേഷ്യസ് കോളജ്, കോട്ടയം സിഎംഎസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്.
എൻജിനിയറിംഗ് കോളജ്: തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിംഗ്, തൃശൂർ ഗവ. എൻജിനിയറിംഗ് കോളജ്, കൊല്ലം ടികെഎം കോളജ് ഓഫ് എൻജിനിയറിംഗ്, എറണാകുളം രാജഗിരി സ്കൂൾ ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി, കോതമംഗലം മാർ അത്തനേഷ്യസ് കോളജ് ഓഫ് എൻജിനിയറിംഗ്, കോട്ടയം സെയ്ന്റ്ഗിറ്റ്സ് കോളജ് ഓഫ് എൻജിനിയറിംഗ്, പാലക്കാട് എൻഎസ്എസ് കോളജ് ഓഫ് എൻജിനിയറിംഗ്, എറണാകുളം ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കോട്ടയം അമൽജ്യോതി കോളജ് ഓഫ് എൻജിനിയറിംഗ്, പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി.
ടീച്ചർ എഡ്യുക്കേഷൻ കോളജ്: കോഴിക്കോട് ഗവ. കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ, കോഴിക്കോട് ഫറോക്ക് ട്രെയിനിംഗ് കോളജ്, കണ്ണൂർ മടമ്പം പികെഎം കോളജ് ഓഫ് എഡ്യുക്കേഷൻ, എറണാകുളം സെന്റ് ജോസഫ് കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ ഫോർ വിമൻ, തിരുവനന്തപുരം ശ്രീനാരായണ ട്രെയിനിംഗ് കോളജ്, കോട്ടയം പാലാ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ, കൊല്ലം കർമലറാണി ട്രെയിനിംഗ് കോളജ്, മൂത്തകുന്നം എൻഎൻഎം ട്രെയിനിംഗ് കോളജ്, പത്തനംതിട്ട തിരുവല്ല ടൈറ്റസ് ടീച്ചേഴ്സ്, എറണാകുളം നാഷണൽ കോളജ് ഫോർ ടീച്ചർ എഡ്യുക്കേഷൻ.
നഴ്സിംഗ് കോളജ്: തിരുവനന്തപുരം ഗവ. കോളജ് ഓഫ് നഴ്സിംഗ്. ഒന്‍പതു സ്ഥാപനങ്ങളുടെ ബാൻഡ് പട്ടിക തയാറാക്കി.
അഗ്രികള്‍ച്ചറല്‍ ആൻഡ് അലൈഡ് കോളജ്: പൂക്കോട് കോളജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ്, കോളജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് മണ്ണുത്തി, ഫോറസ്ട്രി കോളജ് തൃശൂർ, കാർഷിക കോളജ് വെള്ളായണി, കോളജ് ഓഫ് അഗ്രികൾച്ചർ വെള്ളാനിക്കര.
പത്രസമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ അംഗം പ്രഫ. രാജൻ വർഗീസും പങ്കെടുത്തു.