കൊ​​​​ച്ചി: മു​​​​ന​​​​മ്പ​​​​ത്തെ ഭൂ​​​​മി​​​ത്ത​​​​ര്‍​ക്കം മ​​​​ത​​​​സ്പ​​​​ര്‍​ധ വ​​​​ള​​​​ര്‍​ത്തു​​​​ന്ന വി​​​​ഷ​​​​യ​​​​മാ​​​​ക്ക​​​​രു​​​​തെ​​​​ന്ന് വ​​​​രാ​​​​പ്പു​​​​ഴ ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​ജോ​​​​സ​​​​ഫ് ക​​​​ള​​​​ത്തി​​​​പ്പ​​​​റ​​​​മ്പി​​​​ല്‍.

നീ​​​​തി​​​​പൂ​​​ർ​​​വ​​​ക​​​വും സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​വു​​​​മാ​​​​യ പ്ര​​​​ശ്‌​​​​ന​​​​പ​​​​രി​​​​ഹാ​​​​ര​​​​മു​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​ത്. മു​​​​ന​​​​മ്പ​​​​ത്തെ പാ​​​​വ​​​​പ്പെ​​​​ട്ട ജ​​​​ന​​​​ങ്ങ​​​​ള്‍​ക്ക് അ​​​​വ​​​​രു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ള്‍ പു​​​​നഃ​​​​സ്ഥാ​​​​പി​​​​ച്ചു​ കി​​​​ട്ട​​​​ണം.

സ​​​​ര്‍​ക്കാ​​​​ര്‍ നി​​​​യോ​​​​ഗി​​​​ച്ച ക​​​​മ്മീ​​​​ഷ​​​​ന്‍ അ​​​​വ​​​​രു​​​​ടെ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്തി​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. ഈ ​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ അ​​​​തി​​​​നു​​​പു​​​​റ​​​​ത്തൊ​​​​രു പ്ര​​​​ശ്‌​​​​ന​​​​പ​​​​രി​​​​ഹാ​​​​ര ശ്ര​​​​മ​​​​ത്തി​​​നു പ്ര​​​​സ​​​​ക്തി​​​​യി​​​​ല്ല. ക​​​​മ്മീ​​​​ഷ​​​​ന്‍റെ തീ​​​​രു​​​​മാ​​​​നം വ​​​​രു​​​​ന്ന​​​​തു​​​​വ​​​​രെ കാ​​​​ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണു വേ​​​​ണ്ട​​​​ത്. മു​​​​ന​​​​മ്പം ജ​​​​ന​​​​ത​​​​യ്ക്ക് നീ​​​​തി ല​​​​ഭി​​​​ക്കും​​​വ​​​​രെ അ​​​​വ​​​​രോ​​​​ടൊ​​​​പ്പം താ​​​​നു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് പ​​​​റ​​​​ഞ്ഞു.