ചോദ്യപേപ്പർ തയാറാക്കൽ കൂടുതൽ നവീകരിക്കും: മന്ത്രി ശിവൻകുട്ടി
Saturday, December 21, 2024 12:47 AM IST
തിരുവനന്തപുരം: ടേം പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന പശ്ചാത്തലിൽ കൂടുതൽ ക്രമീകരണങ്ങളുമായി സർക്കാർ. ഇതിന്റെ ഭാഗമായി ചോദ്യപ്പേപ്പർ തയാറാക്കൽ സംവിധാനം നവീകരിക്കുന്ന പരിശോധനകളുമായി സർക്കാർ മുന്നോട്ടു പോകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
ടേം പരീക്ഷകൾക്ക് ചോദ്യപേപ്പർ തയാറാക്കുന്ന പ്രക്രിയ മറ്റു ആധുനിക സാങ്കേതിക വിദ്യാ സാധ്യതകൾ പ്രയോജനപ്പെടുത്തി കൂടുതൽ ചിട്ടപ്പെടുത്തുന്നത് ആലോചിക്കുമെന്നു മന്ത്രി പറഞ്ഞു.