ചോദ്യപേപ്പര്‍ ചോര്‍ച്ച: ക്രൈംബ്രാഞ്ച് കേസെടുത്തു
Saturday, December 21, 2024 12:47 AM IST
കോഴിക്കോട്: പത്താംക്ലാസ് ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കൊടുവള്ളി ആസ്ഥാനമായുള്ള എംഎസ് സൊല്യൂഷന്‍സ് ഓണ്‍ലൈന്‍ ട്യൂഷന് സെന്റര്‍ അധികൃതര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തു.
തട്ടിപ്പ്, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും നേരത്തെ പരാതി നല്കിയ അധ്യാപകരുടെയും മൊഴിയെടുപ്പും പ്രാഥമിക പരിശോധനയും പൂര്‍ത്തിയായ സാഹചര്യത്തിലാണു വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ഇന്നലെ രാവിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എംഎസ് സൊല്യൂഷന്‍സില്‍ പരിശോധന നടത്തി.
എംഎസ് സൊല്യൂഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് കൂടതലായും എയ്ഡഡ് സ്കൂള്‍ അധ്യാപകരാണെന്നാണു ക്രൈംബ്രാഞ്ചിനു ലഭിച്ചിരിക്കുന്ന സൂചന. ഇവരുടെ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്.