അമിത് ഷായെ പുറത്താക്കണമെന്നു എം.വി.ഗോവിന്ദൻ
Saturday, December 21, 2024 12:47 AM IST
തിരുവനന്തപുരം: ഭരണഘടനാ ശിൽപികളിൽ പ്രധാനിയായ അംബേദ്ക്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
അമിത് ഷായെ പുറത്താക്കാത്തത് അദ്ദേഹത്തോടൊപ്പമുള്ളവരും അതേ നിലപാടു സ്വീകരിക്കുന്നതുകൊണ്ടാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
എൻസിപിയുടെ മന്ത്രിമാറ്റം സിപിഎമ്മിനെ അറിയിച്ചിട്ടില്ല. അതു തീരുമാനിക്കേണ്ടത് അവരാണ്. ഇതു സംബന്ധിച്ചു കേന്ദ്രത്തിൽ ചർച്ച ചെയ്തിട്ടുണ്ടെങ്കിൽ നടക്കട്ടെ. പ്രകാശ്കാരാട്ടുമായി ചർച്ച നടത്തിയെങ്കിൽ ഇവിടെ തീരുമാനിക്കാനുള്ള കാര്യമാണെങ്കിൽ അറിയിക്കും. ഇപ്പോൾ അങ്ങനെയൊന്നും തങ്ങളുടെ മുന്നിലില്ല. അത് അവരുടെ പാർട്ടിയിലെ പ്രശ്നമാണ്. അത് അവർ ചർച്ച ചെയ്തശേഷം അറിയിക്കുന്പോൾ നിലപാട് സ്വീകരിക്കാമെന്നും ഗോവിന്ദൻ പറഞ്ഞു.