തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശി​​​വ​​​ഗി​​​രി തീ​​​ർ​​​ഥാ​​​ട​​​ന മ​​​ഹാ​​​മ​​​ഹം ഡി​​​സം​​​ബ​​​ർ 30 മു​​​ത​​​ൽ ജ​​​നു​​​വ​​​രി ഒ​​​ന്നു വ​​​രെ ശി​​​വ​​​ഗി​​​രി മ​​​ഠ​​​ത്തി​​​ൽ ന​​​ട​​​ക്കും.

30ന് ​​​രാ​​​വി​​​ലെ 10ന് ​​​ഉ​​​പ​​​രാ​​​ഷ്‌ട്ര​​​പ​​​തി ജ​​​ഗ്ദീ​​​പ് ധ​​​ൻ​​​ക​​​ർ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കു​​​മെ​​​ന്നു ശ്രീ​​​നാ​​​രാ​​​യ​​​ണ ധ​​​ർ​​​മ​​​സം​​​ഘം ട്ര​​​സ്റ്റ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സ്വാ​​​മി ശു​​​ഭാം​​​ഗാ​​​ന​​​ന്ദ​​​യും തീ​​​ർ​​​ഥാ​​​ട​​​ന ക​​​മ്മി​​​റ്റി സെ​​​ക്ര​​​ട്ട​​​റി സ്വാ​​​മി ഋ​​​തം​​​ഭ​​​രാ​​​ന​​​ന്ദ​​​യും അ​​​റി​​​യി​​​ച്ചു. ട്ര​​​സ്റ്റ് പ്ര​​​സി​​​ഡ​​​ന്‍റ് സ്വാ​​​മി സ​​​ച്ചി​​​ദാ​​​ന​​​ന്ദ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ്, അ​​​ടൂർ പ്ര​​​കാ​​​ശ് എം​​​പി അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

രാ​​​വി​​​ലെ 11.30നു ​​​ന​​​ട​​​ക്കു​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ സ​​​മ്മേ​​​ള​​​നം മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി​​​യും ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് ന​​​ട​​​ക്കു​​​ന്ന ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​മ്മേ​​​ള​​​നം മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ലും വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു ന​​​ട​​​ക്കു​​​ന്ന ശു​​​ചി​​​ത്വ, ആ​​​രോ​​​ഗ്യ സ​​​മ്മേ​​​ള​​​നം മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.


31നു ​​​രാ​​​വി​​​ലെ 5.30നു ​​​തീ​​​ർ​​​ഥാ​​​ട​​​ന ഘോ​​​ഷ​​​യാ​​​ത്ര ആ​​​രം​​​ഭി​​​ക്കും. പ​​​ത്തി​​ന് തീ​​​ർ​​​ഥാ​​​ട​​​ന മ​​​ഹാ​​​സ​​​മ്മേ​​​ള​​​നം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​ങ്കെ​​​ടു​​​ക്കും.

ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടി​​​ന് വ്യ​​​വ​​​സാ​​​യ, ടൂ​​​റി​​​സം സ​​​മ്മേ​​​ള​​​നം കേ​​​ന്ദ്ര ടൂ​​​റി​​​സം മ​​​ന്ത്രി ഗ​​​ജേ​​​ന്ദ്ര സിം​​​ഗ് ഷെ​​​ഖാ​​​വ​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് സ​​​ർ​​​വ​​​മ​​​ത സ​​​മ്മേ​​​ള​​​നം ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ്ഖാ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നു രാ​​​വി​​​ലെ പ​​​ത്തി​​​ന് വി​​​ദ്യാ​​​ർ​​​ഥി യു​​​വ​​​ജ​​​ന സ​​​മ്മേ​​​ള​​​നം കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി​​​യും വൈ​​​കു​​​ന്നേ​​​രം ന​​​ട​​​ക്കു​​​ന്ന സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം കേ​​​ന്ദ്ര​​​മ​​​ന്ത്രി ജോ​​​ർ​​​ജ് കു​​​ര്യ​​​നും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.