കേരള ജനതയുടെ താത്പര്യം സംരക്ഷിക്കാൻ പാർട്ടി പ്രതിജ്ഞാബദ്ധം: പി.ജെ. ജോസഫ്
Thursday, October 10, 2024 2:39 AM IST
കോട്ടയം: കേരള ജനതയുടെ താത്പര്യം സംരക്ഷിക്കാനും കേരള സംസ്ഥാനത്തെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കാനും കേരള കോൺഗ്രസ് പ്രതിജ്ഞാബദ്ധമായി തുടർന്നും പ്രവർത്തിക്കുമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി. ജെ. ജോസഫ് എംഎൽഎ.
കേരള കോൺഗ്രസ് 60ാം ജന്മദിന സമ്മേളനവും ഒരു വർഷം നീണ്ടുനിൽക്കുന്ന വജ്രജൂബിലി ആഘോഷങ്ങളും കോട്ടയത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള രാഷ്്ട്രീയത്തിൽ കേരള കോൺഗ്രസ് പാർട്ടിക്ക് കൂടുതൽ പ്രസക്തിയുണ്ടെന്നും പി.ജെ. ജോസഫ് ചൂണ്ടിക്കാട്ടി.
സമ്മേളനത്തിൽ പാർട്ടി വർക്കിംഗ് ചെയർമാൻ പി.സി. തോമസ്, എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ, സെക്രട്ടറി ജനറൽ ജോയി ഏബ്രഹാം, ഡെപ്യൂട്ടി ചെയർമാൻമാരായ ഫ്രാൻസിസ് ജോർജ് എംപി., തോമസ് ഉണ്ണിയാടൻ, നേതാക്കളായ ജോസഫ് എം. പുതുശേരി, പ്രഫ. ഡി. കെ. ജോൺ, എം.പി. പോളി, അപു ജോൺ ജോസഫ്, ഷീല സ്റ്റീഫൻ, ജോൺ കെ. മാത്യൂസ്, കൊട്ടാരക്കര പൊന്നച്ചൻ, കെ.എഫ്. വർഗീസ്, എബ്രാഹം കലമണ്ണിൽ, ഗ്രേസമ്മ മാത്യു, വർഗീസ് വെട്ടിയാങ്കൽ, പ്രിൻസ് ലൂക്കോസ്, വി.ജെ. ലാലി, ജയ്സൺ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.