അപ്രസക്തമായ ഭേദഗതി നിയമങ്ങൾ റദ്ദാക്കൽ: ബിൽ നിയമസഭ പാസാക്കി
Thursday, October 10, 2024 2:39 AM IST
തിരുവനന്തപുരം: അപ്രസക്തമായ ഭേദഗതി നിയമങ്ങൾ റദ്ദാക്കുന്നതിനായി കൊണ്ടുവന്ന 2024ലെ കേരള റദ്ദാക്കലും ഒഴിവാക്കലും ബിൽ നിയമ സഭ പാസാക്കി. നിലവിൽ പ്രസക്തി നഷ്ടപ്പെട്ട 110 ഭേദഗതി നിയമങ്ങളാണ് ബിൽ നിയമമായതോടെ റദ്ദാക്കപ്പെട്ടത്.
നേരത്തേ സർക്കാർ നിയോഗിച്ച ജസ്റ്റീസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്കരണ കമ്മീഷിന്റെ പതിനഞ്ചാമത് റിപ്പോർട്ടിൽ ഇതു സംബന്ധിച്ച് ശിപാർശ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമം കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്.
ഇതോടൊപ്പം 2008ലെ പ്രവാസി കേരളീയരുടെ ക്ഷേമ ആക്്ടിൽ ഭേദഗതി വരുത്തുന്നതിനുള്ള 2024ലെ പ്രവാസി കേരളീയരുടെ ക്ഷേമ (ഭേദഗതി) ബിൽ സബ്ജക്്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു.