പൂരം കലക്കൽ: നടപടി സ്വീകരിക്കും: വി.എൻ. വാസവൻ
Thursday, October 10, 2024 2:39 AM IST
തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചത് ഏത് ഉന്നതൻ ആയാലും അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിയമസഭയെ അറിയിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഇതുമായി ബന്ധപ്പെട്ട് ത്രിതല അന്വേഷണമാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. അന്വേഷണം പൂർത്തിയാവുന്പോൾ എല്ലാ കാര്യങ്ങളും പുറത്തു വരുമെന്നും മന്ത്രി പറഞ്ഞു.