ബെ​ന​ഡി​ക്‌ട് മാ​ര്‍ ഗ്രീ​ഗോ​റി​യോ​സ് അ​വാ​ര്‍​ഡ് ക്രി​സ് ഗോ​പാ​ല​കൃ​ഷ്ണ​ന്
ബെ​ന​ഡി​ക്‌ട് മാ​ര്‍  ഗ്രീ​ഗോ​റി​യോ​സ്  അ​വാ​ര്‍​ഡ്   ക്രി​സ്  ഗോ​പാ​ല​കൃ​ഷ്ണ​ന്
Thursday, October 10, 2024 1:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​ര്‍​ച്ച്ബി​​​ഷ​​​പ്പും മാ​​​ര്‍ ഈ​​​വാ​​​നി​​​യോ​​​സ് കോ​​​ള​​​ജി​​​ന്‍റെ പ്ര​​​ഥ​​​മ പ്രി​​​ന്‍​സി​​​പ്പ​​​ലു​​​മാ​​​യി​​​രു​​​ന്ന ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ബെ​​​ന​​​ഡി​​​ക്‌ട് മാ​​​ര്‍ ഗ്രി​​​ഗോ​​​റി​​​യോ​​​സി​​​ന്‍റെ പേ​​​രി​​​ല്‍ മാ​​​ര്‍ ഈ​​​വാ​​​നി​​​യോ​​​സ് കോ​​​ള​​​ജി​​​ലെ പൂ​​​ര്‍​വവി​​​ദ്യാ​​​ര്‍​ഥീ സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​മി​​​ക്കോ​​​സ് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ 2024ലെ ​​​അ​​​വാ​​​ര്‍​ഡ് ഇ​​​ന്‍​ഫോ​​​സി​​​സ് സ​​​ഹ​​​സ്ഥാ​​​പ​​​ക​​​നും വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​നും സി​​​ഇ​​​ഒ​​​യും ആ​​​യി​​​രു​​​ന്ന ക്രി​​​സ് ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന് സ​​​മ്മാ​​​നി​​​ക്കും.

മു​​​ന്‍ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​കെ. ജ​​​യ​​​കു​​​മാ​​​ര്‍ ചെ​​​യ​​​ര്‍​മാ​​​നും, മു​​​ന്‍ ഇ​​​ന്ത്യ​​​ന്‍ അം​​​ബാ​​​സഡ​​​ര്‍ ടി.​​​പി. ശ്രീ​​​നി​​​വാ​​​സ​​​ന്‍, മു​​​ന്‍ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ജോ​​​ണ്‍ മ​​​ത്താ​​​യി എ​​​ന്നി​​​വ​​​ര്‍ അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യ ജൂ​​​റി​​​യാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ര്‍​ഡ്.


മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വാ​​​യാ​​​ണ് അ​​​വാ​​​ര്‍​ഡ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

രാ​​​ജ്യ​​​ത്തെ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് യു​​​വാ​​​ക്ക​​​ള്‍ തൊ​​​ഴി​​​ല്‍ അ​​​ന്വേ​​​ഷി​​​ച്ചു വി​​​ദേ​​​ശ​​​ത്തേ​​​ക്ക് പോ​​​കു​​​ന്ന ഇ​​​ന്ന​​​ത്തെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് യു​​​വാ​​​ക്ക​​​ള്‍​ക്ക് നാ​​​ട്ടി​​​ല്‍​ത്ത​​​ന്നെ തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​ന് ക്രി​​​സ് ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ളെ കാ​​​തോ​​​ലി​​​ക്കാ ബാ​​​വാ പ്ര​​​ത്യേ​​​കം പ്ര​​​ശം​​​സി​​​ച്ചു.

ക്രി​​​സ് ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ ഈ ​​​മേ​​​ഖ​​​ല​​​യി​​​ലെ സം​​​ഭാ​​​വ​​​ന​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് അ​​​വാ​​​ര്‍​ഡി​​​ന് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തുവ​​​ച്ച് അ​​​വാ​​​ര്‍​ഡ് പി​​​ന്നീ​​​ട് സ​​​മ്മാ​​​നി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.