കെ-​​ഷോ​​​പ്പി​​​ലൂ​​​ടെ വി​​​റ്റ​​​ത് 10 കോ​​​ടി​​​യു​​​ടെ പ്രാ​​​ദേ​​​ശി​​​ക ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ
കെ-​​ഷോ​​​പ്പി​​​ലൂ​​​ടെ വി​​​റ്റ​​​ത് 10 കോ​​​ടി​​​യു​​​ടെ പ്രാ​​​ദേ​​​ശി​​​ക ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ
Wednesday, October 9, 2024 2:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു കെ-​​ഷോ​​​പ്പി​​​ലൂ​​​ടെ പ്രാ​​​ദേ​​​ശി​​​ക​​​മാ​​​യി നി​​​ർ​​​മി​​​ച്ച 10 കോ​​​ടി രൂ​​​പ​​​യു​​​ടെ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വി​​ല്​​​പ​​​ന ന​​​ട​​​ത്തി​​​യെ​​​ന്നു മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ്.

വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യി​​​ൽ വ​​​ലി​​​യ മു​​​ന്നേ​​​റ്റ​​​മാ​​​ണു കേ​​​ര​​​ള​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള​​​ത്. ഈ ​​​മാ​​​റ്റ​​​ത്തി​​​ന് എ​​​ല്ലാ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ​​​യും ഏ​​​കോ​​​പ​​​ന​​​മു​​​ണ്ട്.

കേ​​​ര​​​ള​​​ത്തെ ലോ​​​ക​​​ത്തി​​​നു മു​​​ന്നി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ൻ ബ്രാ​​​ൻ​​​ഡിം​​​ഗ് ന​​​ട​​​പ്പാ​​​ക്കി. ആ​​​ദ്യ ഘ​​​ട്ട​​​ത്തി​​​ൽ നാ​​​ലു വെ​​​ളി​​​ച്ചെ​​​ണ്ണ നി​​​ർ​​​മാ​​​ണ മി​​​ല്ലു​​​ക​​​ൾ​​​ക്കു ന​​​ന്മ ബ്രാ​​​ൻ​​​ഡിം​​​ഗ് ന​​​ൽ​​​കി. സം​​​രം​​​ഭ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു മാ​​​ത്ര​​​മ​​​ല്ല അ​​​തു മു​​​ന്നോ​​​ട്ടു കൊ​​​ണ്ടു​​പോ​​​കു​​​ന്ന​​​തി​​​നു​​​ള്ള സ​​​ഹാ​​​യ​​​വും സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​ന്നു.


നി​​​ക്ഷേ​​​പ​​​വും വാ​​​യ്പ​​​യും ത​​​മ്മി​​​ലു​​​ള്ള അ​​​നു​​​പാ​​​തം മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ചു കേ​​​ര​​​ള​​​ത്തി​​​ൽ കു​​​റ​​​വാ​​​യി​​​രു​​​ന്നു. ഇ​​​ത് 75 ശ​​​ത​​​മാ​​​ന​​​ത്തി​​​നു മു​​​ക​​​ളി​​​ലേ​​​ക്കു വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നാ​​​യെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.