ക്ഷേത്രങ്ങളില്‍ സിനിമാ ചിത്രീകരണം: ഹര്‍ജിയില്‍ വിശദീകരണം തേടി
Wednesday, October 9, 2024 12:41 AM IST
കൊച്ചി: കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളെയും മദ്യപാനികളെയും അനുവദിക്കരുതെന്നും സിനിമാ ചിത്രീകരണം തടയണമെന്നുമാവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെയും ദേവസ്വത്തിന്റെയും വിശദീകരണം തേടി.
തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രം വിശ്വാസികളായ ദിലീപ് മേനോന്, ഗംഗ വിജയന് എന്നിവരാണ് അഡ്വ. ടി. സഞ്ജയ് മുഖേന ഹര്‍ജി നല്‍കിയത്.
ക്ഷേത്രവുമായി ബന്ധമില്ലാത്ത സിനിമകളും വീഡിയോകളും ചിത്രീകരിക്കാന്‍ അനുവദിക്കരുതെന്നാണ് ഹര്‍ജിയിലെ ആവശ്യം. അടുത്തയിടെ തൃപ്പൂണിത്തുറ ക്ഷേത്രം ‘വിശേഷം’ എന്ന സിനിമയ്ക്കായി തുറന്നുകൊടുത്തിരുന്നു.