കാപ്സ് സംസ്ഥാന സോഷ്യല്‍ വര്‍ക്ക് അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
Wednesday, October 9, 2024 12:41 AM IST
കോട്ടയം: കേരള അസോസിയേഷന് ഓഫ് പ്രഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്സിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന സോഷ്യല്‍ വര്‍ക്ക് അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
സോഷ്യല്‍ വര്‍ക്ക് അധ്യാപന മേഖലയിലെ നിര്‍ണായക ഇടപെടലുകള്‍ക്ക് ഗുരുശ്രേഷ്ഠ, പ്രാക്ടീസ് മേഖലയിലെ ഇടപെടലുകള്‍ക്ക് കര്‍മശ്രേഷ്ഠ, സോഷ്യല്‍ വര്‍ക്ക് അധ്യാപന-പ്രാക്ടീസ് മേഖലയിലുള്ള യുവ സോഷ്യല്‍ വര്‍ക്കേഴ്സിന് യുവശ്രേഷ്ഠ എന്നിങ്ങനെ നാലു വിഭാഗങ്ങളിലാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
അവാര്‍ഡുകളുടെ അപേക്ഷ 12 വരെ കാപ്സ് ജില്ലാ ചാപ്റ്ററുകള്‍ മുഖേന നല്‍കാം. 19ന് എറണാകുളം ഭാരത്മാതാ കോളജില്‍ നടക്കുന്ന കേരള സോഷ്യല്‍ വര്‍ക്ക് കോണ്‍ഗ്രസില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. 9447190154 എന്ന നമ്പറിൽ ബന്ധപ്പെടാം.