ബാലനുനേരെ പീഡനശ്രമം: അന്പത്തിമൂന്നുകാരൻ റിമാൻഡിൽ
Wednesday, September 18, 2024 1:57 AM IST
ഷൊർണൂർ: തീവണ്ടിയാത്രയ്ക്കിടെ പ്രായപൂർത്തിയാവാത്ത പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.
വല്ലപ്പുഴ കുറുവട്ടൂർ വേലുതാക്കത്തൊടി ഉമ്മറിനെയാണ് (53) പോലീസ് പോക്സോ വകുപ്പുപ്രകാരം അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാവിലെ 11.30-ഓടെ എത്തിയ നിലമ്പൂർ വണ്ടിയിലെ യാത്രക്കാരനായിരുന്ന കുട്ടിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നു പോലീസ് പറഞ്ഞു.