വയനാട് പ്രളയ ദുരിതാശ്വാസം: കണക്കുകളിൽ വൈരുധ്യം
വയനാട് പ്രളയ ദുരിതാശ്വാസം: കണക്കുകളിൽ വൈരുധ്യം
Tuesday, September 17, 2024 1:49 AM IST
കൊ​​​ച്ചി: വ​​​യ​​​നാ​​​ട്ടി​​​ലെ ഉ​​​രു​​​ള്‍​പൊ​​​ട്ട​​​ല്‍ ദു​​ര​​ന്ത​​ത്തി​​ൽ മ​​രി​​ച്ച 359 പേ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ സം​​സ്ക​​രി​​ക്കാ​​ൻ 2.77 കോ​​ടി രൂ​​പ (ഒ​​​രു മൃ​​ത​​ദേ​​ഹ​​ത്തി​​ന് 75,000 രൂ​​​പ​​​യെ​​​ന്ന നി​​​ല​​​യി​​​ല്‍) ചെ​​ല​​വ് കണക്കാക്കി കേ​​ര​​ള സ​​ർ​​ക്കാ​​ർ.

ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​ടെ ഭ​​​ക്ഷ​​​ണ​​​ത്തി​​​നും താ​​​മ​​​സ​​​ത്തി​​​നും യാ​​​ത്ര​​​യ്ക്കു​​​മാ​​​യി 6.5 കോ​​​ടി​​​യും ആ​​​ളു​​​ക​​​ളെ ഒ​​​ഴി​​​പ്പി​​​ക്കാ​​​നു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ള്‍​ക്ക് 12 കോ​​​ടി​​​യു​​​മാ​​ണു ക​​​ണ​​​ക്കാ​​​ക്കിയിരിക്കുന്നത്. സ​​ർ​​ക്കാ​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ന​​​ല്‍​കി​​​യ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തി​​​ൽ ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​നു​​ൾ​​പ്പെ​​ടെ 1,202 കോ​​​ടി രൂ​​​പ​​​യു​​​ടെ ചെ​​​ല​​​വ് പ​​​റ​​​യു​​​ന്നു.

വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ എ​​​യ​​​ര്‍​ ലി​​​ഫ്റ്റിം​​​ഗ് ദൗ​​​ത്യ​​​ത്തി​​​നു ഭാ​​​വി​​​യി​​​ല്‍ പ​​​ണം ന​​​ല്‍​കേ​​​ണ്ടിവ​​​രു​​​മെ​​​ന്ന പ​​​രാ​​​മ​​​ര്‍​ശ​​​ത്തോ​​​ടെ 17 കോ​​​ടി ചെ​​​ല​​​വ് ക​​​ണ​​​ക്കാ​​​ക്കി.

സൈ​​​ന്യം പ​​​ണി​​​ത ബെ​​​യ്‌​​​ലി പാ​​​ല​​​ത്തി​​​നും ഒ​​​രു കോ​​​ടി ചെ​​​ല​​​വെ​​​ഴു​​​തി. അ​​​തേ​​​സ​​​മ​​​യം, മ​​​രി​​​ച്ച​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ര്‍​ക്ക് 14.36 കോ​​​ടി​​​യും പ​​​രി​​​ക്കേ​​​റ്റ 300 ല​​​ധി​​​കം പേ​​​ര്‍​ക്കാ​​​യി 17.5 കോ​​​ടി​​​യും ഉ​​​പ​​​ജീ​​​വ​​​ന സ​​​ഹാ​​​യ​​​ത്തി​​​ന് 14 കോ​​​ടി​​​യും മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്.


മ​​​ഴ​​​ക്കോ​​​ട്ട്, കു​​​ട, ഗം​​​ ബൂ​​​ട്ട്, ടോ​​​ര്‍​ച്ച് എ​​​ന്നി​​​വ​​​യ്ക്ക് 2.98 കോ​​​ടി, ജ​​​ന​​​റേ​​​റ്റ​​​റു​​​ക​​​ള്‍​ക്ക് ഏ​​​ഴു കോ​​​ടി, ഡ്രോ​​​ണു​​​ക​​​ള്‍​ക്ക് മൂ​​​ന്നു കോ​​​ടി, മ​​​ണ്ണു​​​മാ​​​ന്തി​​​ക​​​ള്‍​ക്ക് 15 കോ​​​ടി സ​​​ര്‍​ക്കാ​​​ര്‍ വോ​​​ള​​​ണ്ടി​​​യ​​​ര്‍​മാ​​​രു​​​ടെ ആ​​​രോ​​​ഗ്യ​​സു​​​ര​​​ക്ഷ​​​യ്ക്ക് 2.02 കോ​​​ടി എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് വിശദീകര ണത്തിലുള്ള​​ത്.​ സേ​​​ന​​​യും വോ​​​ള​​​ന്‍റി​​​യ​​​ര്‍​മാ​​​രു​​​മ​​​ട​​​ക്കം ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍-5000, ത​​​ക​​​ര്‍​ന്ന വീ​​​ടു​​​ക​​​ള്‍ -2007, ക്യാ​​​മ്പു​​​ക​​​ളി​​​ലെ​​​ത്തി​​​യ​​​ത് -4102 പേ​​​ര്‍ എ​​​ന്നി​​​ങ്ങ​​​നെ​​​യാണ് കണക്ക്.

കൃ​​​ഷി, മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം-297 കോ​​​ടി, വീ​​​ട് പു​​​ന​​​ര്‍​നി​​​ര്‍​മാ​​​ണം -250 കോ​​​ടി, സ​​​ര്‍​ക്കാ​​​ര്‍ സ്വ​​​ത്തു​​​ന​​​ഷ്ടം 56 കോ​​​ടി, ടൂ​​​റി​​​സം ന​​​ഷ്ടം -50 കോ​​​ടി, തെ​​​ര​​​ച്ചി​​​ല്‍, ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍​ത്ത​​​നം -47 കോ​​​ടി, ഭൂ​​​മി പു​​​ന​​​രു​​​ദ്ധാ​​​ര​​​ണം-36 കോ​​​ടി, താ​​​ല്‍​ക്കാ​​​ലി​​​ക ക്യാ​​​മ്പു​​​ക​​​ള്‍-34 കോ​​​ടി, സ്‌​​​കൂ​​​ള്‍ പു​​​ന​​​രു​​​ദ്ധാ​​​ര​​​ണം-18 കോ​​​ടി​, വൈ​​​ദ്യു​​​തി പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​ല്‍ -14 കോ​​​ടി​, വെ​​​ള്ള​​​ക്കെ​​​ട്ട് നി​​​വാ​​​ര​​​ണം -3 കോ​​​ടി​ എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് മ​​റ്റു ക​​ണ​​ക്കു​​ക​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.