പട്ടയമേള സംസ്ഥാനതല ഉദ്ഘാടനം 12ന്
Sunday, September 8, 2024 1:12 AM IST
കൊച്ചി: പട്ടയമേളയുടെ സംസ്ഥാനതല ഉദ്ഘാടനം 12ന് കളമശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
വൈകുന്നേരം 4.30ന് നടക്കുന്ന ചടങ്ങില്‍ റവന്യുമന്ത്രി കെ. രാജന് അധ്യക്ഷത വഹിക്കും. മന്ത്രി പി. രാജീവും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുഖ്യാതിഥികളായിരിക്കും. എംപിമാര്‍, എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.