ജര്‍മനിയില്‍ നഴ്സുമാര്‍ക്ക് അവസരം
Tuesday, November 21, 2023 1:03 AM IST
കൊച്ചി: ജര്‍മനിയിലേക്ക് നഴ്സുമാര്‍ക്ക് സുവര്‍ണാവസരമൊരുക്കി കൊച്ചിയിലെ വെസ്റ്റേണ്‍ യൂറോപ്യന്‍ ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ട്.
ഇന്റര്‍വ്യൂവില്‍ തെരഞ്ഞെടുക്കപ്പെടുന്ന നഴ്സുമാര്‍ക്ക് ഭാഷാപഠനം മുതല്‍ വീസ, വിമാന യാത്രാച്ചെലവുകള്‍ ഉള്‍പ്പെടുന്ന ഏഴു ലക്ഷം രൂപയുടെ പാക്കേജാണു നല്‍കുന്നത്. 35 വയസിൽ താഴെയുള്ള നഴ്സുമാര്‍ക്കും ഫ്രഷേഴ്സിനും അപേക്ഷിക്കാം.
ഇന്‍ഫര്‍മേഷന്‍ വെബിനാര്‍ ഈ മാസം 25ന് രാവിലെ 11.30നും വൈകിട്ട് 4.30നുമിടയില്‍ നടക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 90374 64029, 99037544029.