ജീവനക്കാരിയോടു മോശം പെരുമാറ്റം: അഡീ. ജില്ലാ ജഡ്ജിയെ സസ്പെന്‍ഡ് ചെയ്തു
Friday, December 27, 2024 5:35 AM IST
കൊച്ചി: കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഡീ. ജില്ലാ ജഡ്ജിയെ സസ്പെന്‍ഡ് ചെയ്തു. ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനത്തെത്തുടര്‍ന്ന് വടകര മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജി എം. ഷുഹൈബിനെതിരേയാണു നടപടി.
ജീവനക്കാരിയോടു ജഡ്ജി മോശമായി പെരുമാറിയതിനെത്തുടര്‍ന്ന് കോടതി ജീവനക്കാര്‍ പ്രതിഷേധിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിന്റെ സാന്നിധ്യത്തില്‍ ആരോപണവിധേയനായ ജഡ്ജി പരസ്യമായി വാക്കാല്‍ മാപ്പപേക്ഷിച്ചിരുന്നു. ഇക്കാര്യങ്ങളടക്കം ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.