വീടിനു മുന്നിലിരുന്ന വയോധികയെ തെരുവുനായ കടിച്ചു കൊന്നു
Wednesday, December 25, 2024 5:35 AM IST
വീട്ടുമുറ്റത്തിരുന്ന വയോധികയെ ഓടിക്കയറിവന്ന തെരുവുനായ ആക്രമിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് സംഭവം. എറണാകുളത്തു ജോലി ചെയ്യുന്ന മകന് പ്രകാശിന്റെ തകഴിയിലെ വീട്ടില്‍ ക്രിസ്മസ് ആഘോഷത്തിനെത്തി യതായിരുന്നു കാര്‍ത്യായനി.
തെരുവുനായ മുഖത്തു കടിക്കുകയും കണ്ണുകള്‍ കടിച്ചുകീറുകയും ചെയ്തു. സംഭവസമയത്ത് കാര്‍ത്യായനി ഒറ്റയ്ക്കായിരുന്നു. മകനും ചെറുമക്കളും പുറത്തുപോയ സമയത്താണു തെരുവുനായയുടെ ആക്രമണമുണ്ടായത്. കാര്‍ത്ത്യായനിക്കു പരിക്കേറ്റത് ആദ്യം ആരും അറിഞ്ഞിരുന്നില്ല. ഒരു നായയാണോ ഒന്നിലധികം നായ്ക്കള്‍ ചേര്‍ന്നാണോ കടിച്ചത് എന്നതിലും വ്യക്തതയില്ല. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. കഴിഞ്ഞ മാസം 12ന് ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെത്തിയ യുവ ഡോക്ടര്‍ക്കു നായയുടെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.