മില്‍മ എറണാകുളം മേഖലാ യൂണിയന് തെരഞ്ഞെടുപ്പ്
Saturday, December 28, 2024 2:54 AM IST
കൊച്ചി: മില്‍മ എറണാകുളം മേഖലാ യൂണിയന്റെ തെരഞ്ഞെടുപ്പ് ജനുവരി 20നു നടക്കും. മേഖലാ യൂണിയന് ഭരണസമിതി കാലാവധി തീരുന്ന ജനുവരി 20നു മുന്‍പ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ് ഉണ്ടായിരുന്നു.
സെപ്റ്റംബര്‍ 28നു നടന്ന എറണാകുളം മേഖലാ യൂണിയന്റെ വാര്‍ഷിക പൊതുയോഗം മേഖലാ യൂണിയന്റെ ഭരണസമിതി തെരഞ്ഞെടുപ്പ് നടത്താനായി ആവശ്യപ്പെട്ടെങ്കിലും പല തടസങ്ങളും ഉന്നയിച്ച് തെരഞ്ഞെടുപ്പു നടത്തുന്നതിന് ക്ഷീരവികസന ഡയറക്ടര്‍ തെരഞ്ഞെടുപ്പു കമ്മീഷന് ശിപാര്‍ശ നല്‍കിയില്ല. തുടര്‍ന്ന് മേഖലാ യൂണിയന് ഭരണസമിതി അഡ്വ. ജോര്‍ജ് പൂന്തോട്ടം മുഖേന കോടതിയെ സമീപിക്കുകയായിരുന്നു.