ഹര്‍ജി തള്ളി
Wednesday, December 25, 2024 5:35 AM IST
കൊച്ചി: എസ്പി എം.ജെ. സോജന് ഐപിഎസ് നല്‍കുന്നതിനായി സര്‍ക്കാര്‍ സത്യസന്ധത സര്‍ട്ടിഫിക്കറ്റ് അനുവദിച്ചതിനെതിരേ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നല്കിയ ഹര്‍ജി ഹൈക്കോടതി തളളി.
ക്രൈംബ്രാഞ്ച് എറണാകുളം സെന്‍ട്രല്‍ യൂണിറ്റ് എസ്പി എം.ജെ. സോജനു സത്യസന്ധതാ സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ തെറ്റില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റീസ് സി.എസ്. ഡയസിന്റെ ഉത്തരവ്. സത്യസന്ധതാ സര്‍ട്ടിഫിക്കറ്റ് നല്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളും ഹൈക്കോടതിയുടെ മുന്‍ ഉത്തരവും പാലിച്ചിട്ടുണ്ട്.
വാളയാര്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സോജന് പെണ്‍കുട്ടികള്‍ക്കെതിരേ മോശം പ്രചാരണം നടത്തിയിരുന്നുവെന്നും ഇക്കാര്യത്തില്‍ പ്രോസിക്യൂഷന് നടപടികള്‍ നിലവിലുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.