കേരള പ്രവാസി ക്ഷേമ ബോർഡിന്റെ അംഗത്വ കാന്പയിനും കുടിശിക നിവാരണവും 30ന്
Saturday, December 28, 2024 2:55 AM IST
തിരുവനന്തപുരം: കേരള പ്രവാസി ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ അംഗത്വ കാന്പയിനും കുടിശിക നിവാരണവും സംഘടിപ്പിക്കുന്നു.
അംശദായ അടവ് മുടക്കം വരുത്തിയ അംഗങ്ങൾക്ക് ഇതുവരെ മുടക്കം വരുത്തിയ അംശദായ തുകയും പ്രവാസിക്ഷേമബോർഡ് ഇതിനോടകം പ്രഖ്യാപിച്ചിട്ടുള്ള കുറഞ്ഞ നിരക്കിലുള്ള പലിശയും പിഴപ്പലിശയും ഉൾപ്പെടെ അടയ്ക്കുവാനുള്ള സൗകര്യം ഒരുക്കും.
കേരളത്തിനു പുറത്തും വിദേശത്തും താമസിക്കുന്ന 18നും 60നും ഇടയിൽ പ്രായമുള്ളവർക്ക് പ്രവാസിക്ഷേമനിധിയിൽ അംഗത്വമെടുക്കാം. ആവശ്യമായ രേഖകൾക്കൊപ്പം ഓണ്‍ലൈനായാണ് അംഗത്വമെടുക്കേണ്ടത്. 200 രൂപയാണു രജിസ്ട്രേഷൻ ഫീസ്.
അംഗത്വ കാന്പയിന്റെയും കുടിശിക നിവാരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം 30നു രാവിലെ 10ന് തിരുവനന്തപുരം തന്പാനൂർ റെയിൽ കല്യാണമണ്ഡപത്തിൽ മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കും. ആന്റണി രാജു എംഎൽഎ അധ്യക്ഷനാകും.