നവീകരിച്ച എം.എൻ. സ്മാരകത്തിന്റെ ഉദ്ഘാടനം ഇന്ന്
Friday, December 27, 2024 6:12 AM IST
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗണ്‍സിൽ ആസ്ഥാനമായ നവീകരിച്ച എം.എൻ.സ്മാരകത്തിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 10ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർവഹിക്കും. ഇന്നലെയായിരുന്നു ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. എന്നാൽ എം.ടി.വാസുദേവൻ നായരുടെ മരണത്തെത്തുടർന്നാണ് ഇന്നത്തേക്കു മാറ്റിയത്.