മുനമ്പത്തേത് വഖഫ് ഭൂമിയല്ല; ജുഡീഷല്‍ കമ്മീഷനെ നേരില്‍ കണ്ട് കോട്ടപ്പുറം ബിഷപ്
Wednesday, December 25, 2024 5:51 AM IST
കൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ജുഡീഷല്‍ കമ്മീഷന് ചെയര്മാന് ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന് നായരെ നേരില്‍ക്കണ്ട് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍.
മുനമ്പത്തേതു വഖഫ് ഭൂമിയല്ലെന്നു ബിഷപ് കമ്മീഷനെ അറിയിച്ചു. ജനുവരി നാലിന് കമ്മീഷന് മുനമ്പം സന്ദര്‍ശിക്കാനിരിക്കേയാണു ബിഷപ് കമ്മീഷനെ നേരിട്ടു കണ്ടത്. ബിഷപ്പിനൊപ്പം വികാരി ജനറല്‍ ഫാ. റോക്കി റോബിന് കളത്തിലും മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കളും ഉണ്ടായിരുന്നു.
മുനമ്പം നിവാസികളുടെ ആശങ്കകളും ഭൂമിക്ക് റവന്യു അവകാശം നല്‍കുന്നതടക്കമുള്ള ആവശ്യങ്ങളും കാക്കനാട്ടെ ഓഫീസിലെത്തിയ സംഘം കമ്മീഷനെ ധരിപ്പിച്ചു.
ഭൂമിപ്രശ്നവുമായി ബന്ധപ്പെട്ട കക്ഷികള്‍ക്ക് നിലപാട് അറിയിക്കാന്‍ കമ്മീഷന് മൂന്നാഴ്ച അനുവദിച്ചിരുന്നു. ഇതില്‍ വഖഫ് ബോര്‍ഡ് ഒഴികെയുള്ളവര്‍ രേഖാമൂലം നിലപാട് അറിയിച്ചതായി കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റീസ് രാമചന്ദ്രന് പറഞ്ഞു.
ജനുവരി നാലിനു മുനമ്പം സന്ദര്‍ശിക്കുന്ന കമ്മീഷന് പ്രദേശത്തെ താമസക്കാര്‍ക്കു പറയാനുള്ളത് കേള്‍ക്കും. ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും ചെയര്മാന് വ്യക്തമാക്കി.