നാദപുരസ്കാരം, നാട്യമയൂരി, കർമശ്രേഷ്ഠ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Wednesday, December 25, 2024 4:56 AM IST
തൃശൂർ: ദേവസ്ഥാനം ദക്ഷിണാമൂർത്തി നാദപുരസ്കാരം കെ.എസ്. ചിത്രയ്ക്കും നാട്യമയൂരി പുരസ്കാരം ആശ ശരത്തിനും കർമശ്രേഷ്ഠ പുരസ്കാരം ഗോകുലം ഗോപാലനും സമ്മാനിക്കുമെന്നു ഡോ. പൂർണത്രയീ ജയപ്രകാശ് ശർമ.
യഥാക്രമം ഒരു ലക്ഷം, 50,000, 25,000 രൂപയും ശിവപാർവതി വിഷ്ണുമായസ്വാമി ശില്പവും പൊന്നാടയും അടങ്ങുന്ന പുരസ്കാരങ്ങൾ നാളെ രാത്രി ഏഴിനു ദേവസ്ഥാനാധിപതി ഡോ. ഉണ്ണിസ്വാമികൾ സമർപ്പിക്കും. നൃത്തസംഗീതോത്സവം സമാപനം 29നു ത്യാഗരാജ പഞ്ചരത്നകീർത്തനാലാപനത്തോടെ സമാപിക്കും. പത്രസമ്മേളനത്തിൽ ദിനേശ് രാജ, മധു കാരയിൽ എന്നിവരും പങ്കെടുക്കും.