ബിഷപ് ഉമ്മൻ ജോർജും ജോർജ് സെബാസ്റ്റ്യനും ആക്ട്സ് ഭാരവാഹികൾ
Wednesday, December 25, 2024 4:56 AM IST
തിരുവനന്തപുരം: ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിന്റെ പ്രസിഡന്റായി ബിഷപ് ഉമ്മൻ ജോർജും ജനറൽ സെക്രട്ടറിയായി ജോർജ് സെബാസ്റ്റ്യനും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
പീസ് കാർണിവലിനോട് അനുബന്ധിച്ചു നടന്ന നേതൃയോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റുമാരായി ഡോ. ബാബു സെബാസ്റ്റ്യൻ, റവ. ജയരാജ്, ഫാ. ബോവാസ് മാത്യു, ഫാ.സിജു മാത്യു, ബേബി മാത്യു സോമതീരം, ഷെവ. ബിബി ഏബ്രഹാം, പ്രഫ. ഷേർളി സ്റ്റുവർട്ട്, ലെബി ഫിലിപ്പ് മാത്യു എന്നിവരെയും തെരഞ്ഞെടുത്തു.സാജൻ വേളൂരാണ് ട്രഷറർ. സെക്രട്ടറിമാരായി കേണൽ സാജു ഡാനിയൽ, പാസ്റ്റർ ജോണ് ജോസഫ്, പാസ്റ്റർ ടെന്നിസൻ മാത്യു, മഞ്ജു തോമസ്, നിബു ജേക്കബ് വർക്കി, കുരുവിള മാത്യൂസ്, ഡെന്നിസ് ജേക്കബ് എന്നിവരെയും തെരഞ്ഞെടുത്തു.
കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, സിഎസ് ഐ മോഡറേറ്റർ റവ. റൂബിൻ മാർക്ക് എന്നിവരാണ് മുഖ്യ രക്ഷാധികാരികൾ. ഡോ. ജോസഫ് മാർ ദിവന്യാസിയോസ് മെത്രാപ്പോലീത്ത, ബിഷപ് തോമസ് മാർ തീത്തോസ്, മാത്യൂസ് മാർ അത്തനേഷ്യസ് മെത്രാപ്പോലീത്ത, ബിഷപ് മാത്യൂസ് മാർ സിൽവാനിയോസ്, കേണൽ ജോണ് വില്യം പോളി മെറ്റലാ, റവ. മോഹൻ മാനുവൽ, ഡോ.വർക്കി ഏബ്രഹാം കാച്ചാണത് എന്നിവരാണ് വിവിധ സഭകളുടെ പ്രതിനിധികളായി രക്ഷാധികാരികൾ ആയിട്ടുള്ളത്. ഡോ. റോയി പി. അലക്സാണ്ടർ, അഡ്വ. സാജു ജേക്കബ് എന്നിവരാണ് അന്തർദേശീയ, ദേശീയ കോ-ഓർഡിനേറ്റർമാർ. അടുത്ത വർഷത്തെ പീസ് കാർണിവൽ തിരുവല്ലയിൽ നടത്താനും തീരുമാനിച്ചു.