മന്മോഹന് സിംഗിന്റെ ഓര്‍മകളില്‍ നിറഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രന്
Saturday, December 28, 2024 2:55 AM IST
വടകര: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനെക്കുറിച്ചുള്ള ഓര്‍മകള്‍ ഇരമ്പുകയാണ്, അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ അഞ്ചുവര്‍ഷക്കാലം ആഭ്യന്തരസഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ മനസില്‍.
മന്മോഹന് സിംഗിന്റെ വേര്‍പാട് തീവ്ര ദുഃഖത്തോടെയാണു കേട്ടതെന്ന് മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് പറയുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തെ അലട്ടിയിരുന്നെങ്കിലും ഇത്ര പെട്ടെന്ന് അദ്ദേഹം നമ്മെ വിട്ടു പോകുമെന്നു കരുതിയില്ല.
മന്മോഹന് സിംഗിന്റെ മന്ത്രിസഭയിൽ തുടര്‍ച്ചയായി അഞ്ചു വര്‍ഷം ആഭ്യന്തര സഹമന്ത്രിയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ അപൂര്‍വ സൗഭാഗ്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.