തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റ​​​വ​​​ന്യു വ​​​കു​​​പ്പി​​​ലെ മു​​​ന്തി​​​യ ത​​​സ്തി​​​ക​​​ക​​​ളി​​​ൽ ജോ​​​ലി ചെയ്യുന്ന 38 ജീ​​​വ​​​ന​​​ക്കാ​​​രെ, അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ കൈ​​​പ്പ​​​റ്റി​​​യെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു. സ​​​ർ​​​വേ​​​- ഭൂ​​​രേ​​​ഖാ വ​​​കു​​​പ്പി​​​ലെ സ​​​ർ​​​വേ​​​യ​​​ർ, ഡ്രാ​​​ഫ്റ്റ്സ്മാ​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള നാ​​​ലു ജീ​​​വ​​​ന​​​ക്കാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ​​​ക്കാ​​ണു സ​​​സ്പെ​​​ൻ​​​ഷ​​​ൻ. സാ​​​മൂ​​​ഹി​​​കസു​​​ര​​​ക്ഷാ പെ​​​ൻ​​​ഷ​​​ൻ തു​​​ക 18 ശ​​​ത​​​മാ​​​നം പ​​​ലി​​​ശ​​സ​​​ഹി​​​തം കൈപ്പറ്റിയത് ഇവരി ൽനിന്നു തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കാ​​​നും നി​​​ർ​​​ദേ​​​ശി​​​ച്ചു.
സ​​​ർ​​​വേ വ​​​കു​​​പ്പി​​​ലെ സ​​​ർ​​​വേ​​​യ​​​ർ, ഡ്രാ​​​ഫ്റ്റ്സ്മാ​​​ൻ, ഓ​​​ഫീ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ് തു​​​ട​​​ങ്ങി​​​യ ത​​​സ്തി​​​ക​​​ക​​​ളി​​​ലു​​​ള്ള​​​വ​​​രെയാണു ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ കൈ​​​പ്പ​​​റ്റി​​​യ​​​തി​​​നു സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്.

റ​​​വ​​​ന്യു വ​​​കു​​​പ്പി​​​ലെ യു​​​ഡി ടൈ​​​പ്പി​​​സ്റ്റ്, സീ​​​നി​​​യ​​​ർ ഗ്രേ​​​ഡ് ടൈ​​​പ്പി​​​സ്റ്റ്, ക്ല​​​ർ​​​ക്ക്, വി​​​ല്ലേ​​​ജ് അ​​​സി​​​സ്റ്റ​​​ന്‍റ്, എ​​​ൽ​​​ഡി ടൈ​​​പ്പി​​​സ്റ്റ്, ഫീ​​​ൽ​​​ഡ് അ​​​സി​​​സ്റ്റ​​​ന്‍റ്, ഓ​​​ഫീ​​​സ് അ​​​റ്റ​​​ൻ​​​ഡ​​​ന്‍റ്, പാ​​​ർ​​​ട്ട് ടൈം ​​​സ്വീ​​​പ്പ​​​ർ തു​​​ട​​​ങ്ങി​​​യ ത​​​സ്തി​​​ക​​​ളി​​​ലു​​​ള്ള​​​വ​​​രാ​​​ണു ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ കൈക്കലാ ക്കിയ​​​ത്. 4,400 രൂ​​​പ മു​​​ത​​​ൽ 53,400 രൂ​​​പ വ​​​രെ കൈ​​​പ്പ​​​റ്റി​​​യ​​​താ​​​യാ​​​ണു ക​​​ണ്ടെ​​​ത്തൽ.


സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു പ്ര​​​തി​​​മാ​​​സം 1,600 രൂ​​​പ​​​യാ​​​ണു സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷാ പെ​​​ൻ​​​ഷ​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​ന്ന​​​ത്. ഈ ​​​പെ​​​ൻ​​​ഷ​​​ൻ​​​നാ​​​ണു സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ളി​​​ലെ 1,458 ജീ​​​വ​​​ന​​​ക്കാ​​​ർ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി കൈ​​​പ്പ​​​റ്റി​​​യ​​​തെ​​​ന്നാ​​​ണ് ധ​​​ന​​​വ​​​കു​​​പ്പിന്‍റെ ക​​​ണ്ടെ​​​ത്തൽ.

സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ കൈ​​​പ്പ​​​റ്റി​​​യ​​​തു​​​വ​​​ഴി പ്ര​​​തി​​​വ​​​ർ​​​ഷം 2.7 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ടം ഉ​​​ണ്ടാ​​​കു​​​ന്ന​​​താ​​​യും ക​​​ണ്ടെ​​​ത്തിയിരുന്നു. പെ​​​ൻ​​​ഷ​​​ൻ പ​​​ട്ടി​​​ക കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന സേ​​​വ​​​ന സോ​​​ഫ്റ്റ‌്‌​​വേ​​​റി​​​ലെ​​​യും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ​​​ന്പ​​​ള​​​വി​​​ത​​​ര​​​ണ സോ​​ഫ്റ്റ‌്‌​​വേ​​​റാ​​​യ സ്പാ​​​ർ​​​ക്കി​​​ലെ​​​യും വി​​​വ​​​ര​​​ങ്ങ​​​ൾ താ​​​ര​​​ത​​​മ്യം ചെ​​​യ്താ​​​ണു ത​​​ട്ടി​​​പ്പു ന​​​ട​​​ത്തി​​​യ​​​വ​​​രെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഇ​​​വ​​​ർ​​​ക്കെ​​​തി​​​രേ ബ​​​ന്ധ​​​പ്പെ​​​ട്ട വ​​​കു​​​പ്പു​​​ക​​​ൾ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചു​​​വ​​​രു​​​കയാണ്. ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ലെ 373 ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും മ​​​ണ്ണ് പ​​​ര്യ​​​വേ​​​ഷ​​​ണ- സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പി​​​ലെ ആ​​​റു​ പേ​​രെ​​​യും ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തി​​​രു​​​ന്നു.