വനം നിയമ ഭേദഗതി നടപ്പാക്കുന്നതിൽ വാശിയില്ല: മന്ത്രി എ.കെ. ശശീന്ദ്രൻ
Wednesday, December 25, 2024 5:35 AM IST
തിരുവനന്തപുരം: വനം നിയമഭേദഗതി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാരിനു പിടിവാശിയില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ജനങ്ങളുടെ അഭിപ്രായം പരിഗണിച്ചു മാത്രമേ നിയമത്തിൽ മാറ്റം കൊണ്ടുവരികയുള്ളൂ. നിയമ ഭേദഗതിക്കെതിരേ വിവിധ മേഖലകളിൽനിന്നു വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണു മന്ത്രിയുടെ പ്രതികരണം.