അഗ്‌നിപഥിൽ മാറ്റം?
അഗ്‌നിപഥിൽ മാറ്റം?
Friday, September 6, 2024 1:51 AM IST
ന്യൂ​ഡ​ൽ​ഹി: വി​വാ​ദ​മാ​യ അ​ഗ്‌​നി​പ​ഥ് പ​ദ്ധ​തി​യി​ൽ നി​ർ​ണാ​യ​ക​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നൊ​രു​ങ്ങി കേ​ന്ദ്ര​സ​ർ​ക്കാ​ർ. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല​ട​ക്കം വ​ൻ തി​രി​ച്ച​ടി​ക​ൾ നേ​രി​ട്ട​തോ​ടെ​യാ​ണു പ​ദ്ധ​തി​യി​ൽ മാ​റ്റം വ​രു​ത്താ​ൻ സ​ർ​ക്കാ​ർ നി​ർ​ബ​ന്ധി​ത​മാ​യ​ത്.

പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം സ്ഥി​ര​പ്പെ​ടു​ത്തു​ന്ന അ​ഗ്‌​നി​വീ​റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചേ​ക്കു​മെ​ന്നാ​ണു സൂ​ച​ന. മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നോ​ടൊ​പ്പം അ​ഗ്‌​നി​വീ​റു​ക​ളു​ടെ ശ​ന്പ​ളം വ​ർ​ധി​പ്പി​ക്കാ​നും ധാ​ര​ണ​യാ​യ​താ​യി പ്ര​തി​രോ​ധ​വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

പ്ര​തി​രോ​ധ​സേ​ന​ക​ളി​ലേ​ക്കു​ള്ള ഹ്ര​സ്വ​കാ​ല റി​ക്രൂ​ട്ട്മെ​ന്‍റ് പ​ദ്ധ​തി​യാ​യ അ​ഗ്‌​നി​പ​ഥി​ൽ ചേ​രു​ന്ന​വ​രെ (അ​ഗ്‌​നി​വീ​റു​ക​ൾ) ര​ണ്ടാം​ത​രം സൈ​നി​ക​രാ​യാ​ണു സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചി​രു​ന്നു.


സാ​ധാ​ര​ണ സൈ​നി​ക​ർ​ക്കു ല​ഭി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ അ​ഗ്‌​നി​വീ​റു​ക​ൾ​ക്ക് ല​ഭി​ച്ചി​രു​ന്നി​ല്ല. നാ​ലു വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന് അ​ഗ്‌​നി​വീ​റു​ക​ളാ​യി റി​ക്രൂ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​വ​രി​ൽ 25 ശ​ത​മാ​നം പേ​രെ മാ​ത്ര​മാ​ണു സ്ഥി​രം സ​ർ​വീ​സി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​ത് 50 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്താ​നാ​ണു കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ടു​ന്ന​ത്.

മോ​ദി​സ​ർ​ക്കാ​ർ 2022ൽ ​അ​ഭി​മാ​ന​പ​ദ്ധ​തി​യെ​ന്നു വി​ശേ​ഷി​പ്പി​ച്ചു ന​ട​പ്പാ​ക്കി​യ അ​ഗ്‌​നി​പ​ഥ് പ​ദ്ധ​തി ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​യ ഹി​ന്ദി ഹൃ​ദ​യ​ഭൂ​മി​യി​ല​ട​ക്കം തി​രി​ച്ച​ടി​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.