തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച വി​വാ​ദ ബ്രൂ​വ​റി, ഡി​സ്റ്റി​ല​റി പ്ലാ​ന്‍റി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ അ​നു​മ​തി ന​ൽ​കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി.

പാ​ല​ക്കാ​ട് ക​ഞ്ചി​ക്കോ​ട് കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ൻ പ്രാ​രം​ഭ അ​നു​മ​തി ന​ൽ​കി​യ ഒ​യാ​സി​സ് കൊ​മേ​ഴ്സ്യ​ൽ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് 330 ദി​വ​സ​വും പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യും വി​ധ​ത്തി​ലു​ള്ള പ്രാ​രം​ഭ അ​നു​മ​തി ന​ൽ​കി നി​കു​തി, എ​ക്സൈ​സ് വ​കു​പ്പു​ക​ളാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

അ​രി, ചോ​ളം, പ​ച്ച​ക്ക​റി വേ​സ്റ്റ്, മ​ര​ച്ചീ​നി, ഗോ​ത​ന്പ്, മ​ധു​ര​ക്കി​ഴ​ങ്ങ് എ​ന്നീ കാ​ർ​ഷി​ക വി​ള​ക​ൾ അ​സം​സ്കൃ​ത വ​സ്തു​ക്ക​ളാ​യി ഉ​പ​യോ​ഗി​ച്ചു​ള്ള മ​ൾ​ട്ടി ഫീ​ഡ് പ്ലാ​ന്‍റ് ആ​യി ഉ​ത്പാ​ദ​നം തു​ട​ങ്ങാ​നാ​ണ് അ​നു​മ​തി.

സ്ഥാ​പ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ അ​സം​സ്കൃ​ത വ​സ്തു​ക്ക​ളി​ൽ കേ​ര​ള​ത്തി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന കാ​ർ​ഷി​ക​വി​ള​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നാ​ൽ ഇ​തു കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു സ​ഹാ​യ​ക​ര​മാ​കു​മെ​ന്നാ​ണ് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്.

ക​ഞ്ചി​ക്കോ​ട് വ്യ​വ​സാ​യ പാ​ർ​ക്കി​നോ​ടു ചേ​ർ​ന്ന് 24 ഏ​ക്ക​ർ ഭൂ​മി ഒ​യാ​സി​സ് കൊ​മേ​ഴ്സ്യ​ൽ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ന് ഉ​ണ്ടെ​ന്നും നി​ർ​ദി​ഷ്ട എ​ഥ​നോ​ൾ, എ​ക്സ്ട്രാ ന്യൂ​ട്ര​ൽ ആ​ൽ​ക്ക​ഹോ​ൾ (ഇ​എ​ൻ​എ) ഡി​സ്റ്റി​ലേ​ഷ​ൻ യൂ​ണി​റ്റ്, സീ​റോ ഡി​സ്ചാ​ർ​ജ് സാ​ങ്കേ​തി​ക​വി​ദ്യ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം അ​നു​ശാ​സി​ക്കു​ന്ന എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കും. മ​ദ്യ​നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ജ​ലം കേ​ര​ള ജ​ല അ​ഥോ​റി​റ്റി ന​ൽ​കും.

അ​ഞ്ചു ല​ക്ഷം ലി​റ്റ​ർ മ​ദ്യോ​ത്പാ​ദ​ന ശേ​ഷി​യു​ള്ള എ​ഥ​നോ​ൾ പ്ലാ​ന്‍റ്, മ​ൾ​ട്ടി ഫീ​ഡ് ഡി​സ്റ്റി​ലേ​ഷ​ൻ യൂ​ണി​റ്റ്, ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ ബോ​ട്ടി​ലിം​ഗ് യൂ​ണി​റ്റ്, ബ്രൂ​വ​റി, മാ​ൾ​ട്ട് സ്പി​രി​റ്റ് പ്ലാ​ന്‍റ്, ബ്രാ​ണ്ടി, വൈ​ൻ പ്ലാ​ന്‍റ് എ​ന്നി​വ ഉ​ൾ​പ്പെ​ട്ട സം​യോ​ജി​ത യൂ​ണി​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി​ക്കാ​ണ് ഒ​യാ​സി​സ് കൊ​മേ​ഴ്സ്യ​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​നം അ​നു​മ​തി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്.


ഓ​യി​ൽ ക​ന്പ​നി​ക​ൾ വി​ളി​ച്ച ടെ​ൻ​ഡ​റി​ൽ എ​ഥ​നോ​ൾ ഉ​ത്പാ​ദ​ന​ത്തി​ന് പ​രി​ച​യ​സ​ന്പ​ന്ന​രാ​യ സം​രം​ഭ​ക​രു​ടെ പ​ട്ടി​ക​യി​ൽ ഷോ​ർ​ട്ട് ലി​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​ത് ഒ​യാ​സി​സ് കൊ​മേ​ഴ്സ്യ​ൽ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് മാ​ത്ര​മാ​ണ്.

ഹ​രി​യാ​ന, പ​ഞ്ചാ​ബ്, മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​ർ​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ൽ 20 വ​ർ​ഷ​മാ​യി ന​ട​ത്തി വി​ജ​യി​ച്ച പ​രി​ച​യ​സ​ന്പ​ന്ന​ത​യും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഈ ​സ്ഥാ​പ​നം പാ​ല​ക്കാ​ട് സ്ഥാ​പി​ച്ചാ​ൽ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​രം സൃ​ഷ്ടി​ക്കാ​നാ​കു​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

എ​ക്സ്ട്രാ ന്യൂ​ട്ര​ൽ ആ​ൽ​ക്ക​ഹോ​ൾ കേ​ര​ള​ത്തി​ൽ ത​ന്നെ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ പ്രോ​ത്സാ​ഹ​നം ന​ൽ​കു​മെ​ന്നും ഇ​തി​നു ത​യാ​റാ​കു​ന്ന ഡി​സ്റ്റി​ല​റി​ക​ൾ​ക്കും പു​തി​യ യൂ​ണി​റ്റു​ക​ൾ​ക്കും അ​നു​മ​തി ന​ൽ​കു​മെ​ന്നും ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ലെ മ​ദ്യ​ന​യ​ത്തി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നു.

മ​ദ്യം ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള അ​സം​സ്കൃ​ത വ​സ്തു​വാ​യി അ​രി ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ ബ്രോ​ക്ക​ണ്‍ റൈ​സ് (ഉ​ത്പാ​ദ​ന​ത്തി​നി​ടെ പൊ​ടി​യു​ന്ന​വ) മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടു​ള്ളൂ​വെ​ന്ന നി​ബ​ന്ധ​ന​യോ​ടെ​യാ​ണ് അ​നു​മ​തി ന​ല്കി​യ​തെ​ന്നും അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി എ. ​ജ​യ​തി​ല​കി​ന്‍റെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.