തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ​​​യും മ​​​ത​​​നി​​​ര​​​പേ​​​ക്ഷ​​​ത​​​യു​​​ടെ​​​യും മൂ​​​ല്യ​​​ങ്ങ​​​ള്‍ ഉ​​​യ​​​ര്‍​ത്തി​​​പ്പി​​​ടി​​​ച്ച് ഇ​​​ന്ത്യ​​​യെ ന​​​യി​​​ച്ച പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്നു ഡോ. ​​​മ​​​ന്‍​മോ​​​ഹ​​​ന്‍ സിം​​​ഗ് എന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ അ​​​നു​​​സ്മ​​​രി​​​ച്ചു.

ത​​​ന്‍റെ രാ​​​ഷ്‌‌​​​ട്രീ​​​യ​​​ജീ​​​വി​​​ത​​​ത്തി​​​ല്‍ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യോ​​​ടു​​​ള്ള കൂ​​​റ് അ​​​ദ്ദേ​​​ഹം എ​​​ക്കാ​​​ല​​​വും കാ​​​ത്തു​​​സൂ​​​ക്ഷി​​​ച്ചു. സാ​​​മ്പ​​​ത്തി​​​ക​​​ശാ​​​സ്ത്ര​​​ജ്ഞ​​​ന്‍ എ​​​ന്ന നി​​​ല​​​യി​​​ല്‍ പ​​​ര​​​ക്കെ ആ​​​ദ​​​രി​​​ക്ക​​​പ്പെ​​​ട്ട ഡോ. ​​​മ​​​ന്‍​മോ​​​ഹ​​​ന്‍ സിം​​​ഗ് കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി​​​യാ​​​കു​​​ന്ന​​​തി​​​നു മു​​​ന്‍​പ് റി​​​സ​​​ര്‍​വ് ബാ​​​ങ്ക് ഗ​​​വ​​​ര്‍​ണ​​​റു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​വും നി​​​ര്‍​വ​​​ഹി​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി.

ന​​​ര​​​സിം​​​ഹ​​​റാ​​​വു സ​​ർ​​ക്കാ​​രി​​​ല്‍ ധ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന മ​​​ൻമോ​ഹ​​​ന്‍ സിം​​​ഗി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​പ്പാ​​​ക്കി​​​യ ന​​​വ ഉ​​​ദാ​​​ര​​​വ​​​ത്ക​​​ര​​​ണ ന​​​യ​​​ങ്ങ​​​ള്‍ ഇ​​​ന്ത്യ​​​ന്‍ സാ​​​മ്പ​​​ത്തി​​​ക വ്യ​​​വ​​​സ്ഥ​​​യെ അ​​​ടി​​​മു​​​ടി ഉ​​​ട​​​ച്ചു​​വാ​​​ര്‍​ത്തു.


ആ ​​​പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ളു​​​ടെ ദോ​​​ഷ​​​ഫ​​​ല​​​ങ്ങ​​​ള്‍ മു​​​ന്‍​കൂ​​​ട്ടി​​​ക്ക​​ണ്ട് ഇ​​​ട​​​തു​​​പ​​​ക്ഷം ഉ​​​യ​​​ര്‍​ത്തി​​​യ എ​​​തി​​​ര്‍​പ്പു​​​ക​​​ളോ​​​ട് ജ​​​നാ​​​ധി​​​പ​​​ത്യ​​​മ​​​ര്യാ​​​ദ കൈ​​​വി​​​ടാ​​​തെ പ്ര​​​തി​​​ക​​​രി​​​ക്കാ​​​നു​​​ള്ള രാ​​​ഷ്‌​​​ട്രീ​​​യ ഔ​​​ന്ന​​​ത്യം മൻമോഹൻ സിം​​​ഗി​​​നു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​ല്പ​​​കാ​​​ലം വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​കു​​​പ്പ് കൈ​​​കാ​​​ര്യം ചെ​​​യ്ത അ​​​ദ്ദേ​​​ഹം രാ​​​ജ്യ​​​ത്തി​​​ന്‍റെ അ​​​ന്ത​​​ര്‍​ദേ​​​ശീ​​​യ ബ​​​ന്ധ​​​ങ്ങ​​​ള്‍ ദൃ​​​ഢ​​​മാ​​​ക്കാ​​​ന്‍ പ്ര​​​യ​​​ത്നി​​​ച്ചു.

ഡോ. ​​​മ​​​ന്‍​മോ​​​ഹ​​​ന്‍ സിം​​​ഗി​​​ന്‍റെ അ​​​ഭാ​​​വം ജ​​​നാ​​​ധി​​​പ​​​ത്യ ഇ​​​ന്ത്യ​​​യെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം വ​​​ലി​​​യ ന​​​ഷ്ട​​​മാ​​​ണ്. മ​​​ന്‍​മോ​​​ഹ​​​ന്‍ സിം​​​ഗി​​​ന്‍റെ വി​​​യോ​​​ഗ​​​ത്തി​​​ല്‍ അ​​​ഗാ​​​ധ​​​മാ​​​യ ദുഃ​​​ഖം രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്നു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്രി​​​യ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ ദുഃ​​​ഖ​​​ത്തി​​​ല്‍ പ​​​ങ്കു​​ചേ​​​രു​​​ന്നു-മു​​​ഖ്യ​​​മ​​​ന്ത്രി അ​​​നു​​​ശോ​​​ച​​​ന സ​​​ന്ദേ​​​ശ​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു.