കൊ​​​ച്ചി: ഹോ​​​ട്ട​​​ല്‍ ആ​​​ന്‍​ഡ് റ​​​സ്റ്റ​​റ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (കെ​​​എ​​​ച്ച്ആ​​​ര്‍​എ) അം​​​ഗ​​​ങ്ങ​​​ള്‍​ക്കാ​​​യി ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​യു​​​ടെ സ​​​ഹാ​​​യ​​വി​​​ത​​​ര​​​ണം നാ​​ളെ ന​​​ട​​​ക്കും.

എ​​​റ​​​ണാ​​​കു​​​ളം എം​​​ജി റോ​​​ഡി​​​ലു​​​ള്ള കെ​​​എ​​​ച്ച്ആ​​​ര്‍​എ ഭ​​​വ​​​നി​​​ല്‍ രാ​​​വി​​​ലെ 9.30. ന് ​​​സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജി. ​​​ജ​​​യ​​​പാ​​​ലി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ ​സ​​​ഹാ​​​യ വി​​​ത​​​ര​​​ണ​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് നി​​​ര്‍​വ​​​ഹി​​​ക്കും. അം​​​ഗ​​​ങ്ങ​​​ള്‍​ക്കു മ​​​ര​​​ണാ​​​ന​​​ന്ത​​​ര സ​​​ഹാ​​​യം ന​​​ല്‍​കു​​​ന്ന​​​തി​​​നാ​​​യി രൂ​​​പീ​​​ക​​​രി​​​ച്ച​​​താ​​​ണ് സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി. ഇ​​​തി​​​ലൂ​​​ടെ അം​​​ഗ​​​ത്തി​​​ന്‍റെ അ​​​വ​​​കാ​​​ശി​​​ക​​​ള്‍​ക്ക് പ​​ത്തു ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് ന​​​ല്‍​കു​​​ന്ന​​​ത്.