മുംബൈ: ഐസിസി വനിത ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ-ബംഗ്ലാദേശ് മത്സരം മഴ മൂലം നിർത്തിവച്ചു. മഴയെ തുടർന്നു വൈകി ആരംഭിച്ച മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
ബംഗ്ലാദേശ് 12.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 39 റണ്‍സെടുത്തപ്പോൾ വീണ്ടും വില്ലനായി മഴയെത്തി. ഇതോടെ മത്സരം നിർത്തിവച്ചിരിക്കുകയാണ്. സുമയ്യ അക്തർ (2), റൂബിയ ഹൈദർ ജെലിക് (13) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്.
18 റണ്‍സുമായി ഷാർമിൻ അക്തറും രണ്ട് റണ്‍സുമായി നിഗാർ സുൽത്താനയുമാണ് ക്രീസിൽ. ഇന്ത്യയുടെ രേണുക സിംഗ് താക്കൂറിനും ദീപ്തി ശർമയ്ക്കുമാണ് വിക്കറ്റുകൾ.
Tags :