x
ad
Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ബു​ധ​നാ​ഴ്ച വ​രെ മ​ഴ; മൂ​ന്ന് ജി​ല്ല​ക​ളി​ല്‍ തി​ങ്ക​ളാ​ഴ്ച ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്


Published: October 26, 2025 03:08 PM IST | Updated: October 26, 2025 03:31 PM IST

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ അ​ടു​ത്ത മൂ​ന്ന് ദി​വ​സം കൂ​ടി മ​ഴ തു​ട​രും. ഇ​ന്നും തി​ങ്ക​ളാ​ഴ്ച വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലും, ചൊ​വ്വാ​ഴ്ച തെ​ക്ക​ൻ ജി​ല്ല​ക​ളി​ലു​മാ​ണ് മ​ഴ മു​ന്ന​റി​യി​പ്പു​ള്ള​ത്.

തൃ​ശൂ​ര്‍, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് യെ​ല്ലോ അ​ല​ര്‍​ട്ട് നി​ല​വി​ലു​ണ്ട്.

കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ നാ​ളെ മ​ഴ ക​ന​ക്കും. ഈ ​മൂ​ന്ന് ജി​ല്ല​ക​ളി​ല്‍ നാ​ളെ യെ​ല്ലോ അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ആ​ല​പ്പു​ഴ, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ നാ​ളെ യെ​ല്ലോ അ​ല​ര്‍​ട്ടും നി​ല​വി​ലു​ണ്ട്. ചൊ​വ്വാ​ഴ്ച​യോ​ടെ വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ നി​ന്നും മ​ഴ പി​ന്‍​മാ​റും.

ബു​ധ​നാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് മ​ഴ മു​ന്ന​റി​യി​പ്പു​ള്ള​ത്.

ഏ​ഴ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ല്‍ ഉ​ട​നീ​ളം ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്.

Tags : Rain alert

Recent News

Up