x
ad
Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വാ​ർ​ത്താ​സ​മ്മേ​ള​നം തി​ങ്ക​ളാ​ഴ്ച


Published: October 26, 2025 07:52 PM IST | Updated: October 26, 2025 07:52 PM IST

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​വ്യാ​പ​ക എ​സ്ഐ​ആ​റി​നു​ള്ള ഷെ​ഡ്യൂ​ൾ തി​ങ്ക​ളാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ്ര​ഖ്യാ​പി​ക്കും. വൈ​കു​ന്നേ​രം 4.15ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ക്കും.

നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​വം​ബ​ർ ഒ​ന്നി​ന് രാ​ജ്യ​വ്യാ​പ​ക എ​സ്ഐ​ആ​ർ തു​ട​ങ്ങാ​നാ​ണ് സാ​ധ്യ​ത. ത​ദ്ദേ​ശ ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ത് നീ​ട്ടി വ​ച്ചേ​ക്കു​മെ​ന്ന സൂ​ച​ന നേ​ര​ത്തെ ക​മ്മീ​ഷ​ൻ ന​ൽ​കി​യി​രു​ന്നു.

ബി​ഹാ​റി​ലെ എ​സ്ഐ​ആ​റി​നെ​തി​രാ​യ കേ​സ് സു​പ്രീം കോ​ട​തി​യി​ൽ തു​ട​രു​മ്പോ​ഴാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ രാ​ജ്യ​വ്യാ​പ​ക എ​സ്ഐ​ആ​റി​നു​ള്ള ന​ട​പ​ടി തു​ട​ങ്ങു​ന്ന​ത്.

Tags : Election Commission press conference

Recent News

Up